‘ജീവതത്തിലെ സെക്കൻഡ് ചാൻസ്, ജീവിതവുമായുള്ളൊരു മറ്റൊരു ഡാൻസ്’ മലൈക അറോറയുടെ കുറിപ്പ് വൈറലാവുന്നു!!

ബോളിവുഡിലെ സൗന്ദര്യറാണിയാണ് നടി മലൈക അറോറ. 49 വയസ് ആയെങ്കിലും ഇന്നും മോഡലും ഡാൻസറുമൊക്കെയായി നിറഞ്ഞു നിൽക്കുകയാണ് താരം.സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളുമായി സജീവമാണ് മലൈക അറോറ. മൂവിംഗ് വിത്ത് മലൈക…

ബോളിവുഡിലെ സൗന്ദര്യറാണിയാണ് നടി മലൈക അറോറ. 49 വയസ് ആയെങ്കിലും ഇന്നും മോഡലും ഡാൻസറുമൊക്കെയായി നിറഞ്ഞു നിൽക്കുകയാണ് താരം.സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളുമായി സജീവമാണ് മലൈക അറോറ. മൂവിംഗ് വിത്ത് മലൈക എന്ന ഷോ ചെയ്യുകയാണ് താരം ഇപ്പോൾ.

 

ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ ലഭിച്ച സെക്കൻഡ് ചാൻസിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം .കഴിഞ്ഞ വർഷം മലൈക വലിയൊരു അപകടത്തെ അതിജീവിച്ചിരുന്നു. ഈ അപകടം നടന്നിട്ട് ഒരു വർഷം പൂർത്തിയായതിനെ കുറിച്ചാണ് മലൈക പറയുന്നത്. ഇൻസ്റ്റഗ്രാമിൽ വീഡിയോക്കൊപ്പം താരം കുറിച്ചത് ഇങ്ങനെയായിരുന്നു.

‘ജീവതത്തിലെ സെക്കൻഡ് ചാൻസ്. ജീവിതവുമായുള്ളൊരു മറ്റൊരു ഡാൻസ്. എനിക്ക് അപകടം പറ്റിയിട്ട് ഒരു വർഷം, എന്നിട്ടും ജീവിതം എന്ന ഈ മാന്ത്രികതയ്ക്ക് എന്റെ ഹൃദയത്തിൽ ഒരു വർഷം തികഞ്ഞ നന്ദി! എനിക്ക് സംഭവിച്ച അപകടത്തെ മറികടക്കാൻ കുറച്ച് സമയമെടുത്തു, എനിക്ക് ലഭിച്ച രണ്ടാമത്തെ അവസരം എന്റെ ഹൃദയത്തിൽ അവശേഷിക്കുന്ന ഭയത്തെയും ഞെട്ടലിനെയും മറികടന്നിരിക്കുന്നു. ഇന്ന്, ഒരു വർഷത്തിനുശേഷം ഈ ദിവസത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ ഇന്ന് എവിടെയാണെന്നതിൽ എനിക്ക് സന്തോഷവും സംതൃപ്തിയും തോന്നുന്നു.” മലൈകയ്ക്ക് മുംബൈ-പൂനെ എക്‌സ്പ്രസ് വേയിലെ ഖോപൊലിയിൽ വച്ചായിരുന്നു അപകടം നടന്നത്.

 

 

View this post on Instagram

 

A post shared by Malaika Arora (@malaikaaroraofficial)