പിറന്നാള്‍ ദിനം തന്നെ മകളുമായി ശില്‍പ ബാലയുടെ ഒരു സീരിയസ് ഡീല്‍..!!

നടിയായും അവതാരികയായും മലയാളം ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന താരമാണ് ശില്‍പ ബാല. ഇപ്പോള്‍ ഒരു പുതിയ ഷോയുടെ കൂടി അവതാരികയായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്ന താരത്തിന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ ദിനമാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ…

നടിയായും അവതാരികയായും മലയാളം ഇന്‍ഡസ്ട്രിയില്‍ തിളങ്ങുന്ന താരമാണ് ശില്‍പ ബാല. ഇപ്പോള്‍ ഒരു പുതിയ ഷോയുടെ കൂടി അവതാരികയായി മലയാളികള്‍ക്ക് മുന്നില്‍ എത്തുന്ന താരത്തിന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ ദിനമാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ തന്റെ മുപ്പതാം വയസ്സിലേക്ക് കടന്നതിന്റെ സന്തോഷം നടി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ആരാധകരുമായി പങ്കുവെയ്ക്കുകയാണ്.

മുപ്പതാം വയസ്സിലേക്ക് കടക്കുന്ന താരത്തിന് വീട്ടുകാരും സുഹൃത്തുകളും എ്ല്ലാം ചേര്‍ന്ന് വലിയൊരു സര്‍പ്രൈസ് പാര്‍ട്ടി തന്നെ ഒരുക്കിയിരുന്നു, ഇപ്പോഴിതാ അതിന്റെ എല്ലാം വീഡിയോയും ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് ശില്‍പ ബാല. യൂട്യൂബര്‍ കൂടിയായ ശില്‍പയുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകര്‍ വളരെ പെട്ടെന്ന് തന്നെ അറിയാറുണ്ട്. കാരണം, താരം തന്റെ ജീവിതത്തില്‍ നടക്കുന്ന

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയ വഴി പ്രേക്ഷകരുമായി പങ്കുവെയ്ക്കാന്‍ മറക്കാറില്ല. ഭര്‍ത്താവുമൊത്തുള്ള താരത്തിന്റെ ഡാന്‍സ് വീഡിയോകളെല്ലാം വൈറലായി മാറിയിരുന്നു. ശില്‍പയുടെ മകള്‍ തക്കിട്ടുവിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനം തന്നെ മകളുമായി ഒരു സീരിയസ്

 

View this post on Instagram

 

A post shared by Shilpa Bala (@shilpabala)

ഡീലില്‍ എത്തിയിരിക്കുകയാണ് താരം. മുപ്പതിന് ശേഷമുള്ള ദിനങ്ങള്‍ ഞങ്ങള്‍ എണ്ണില്ല എന്നാണ് താരം പറയുന്നത്. അതേസമയം, പിറന്നാള്‍ ദിനം ആഘോഷമാക്കിയതിന്റെ വീഡിയോകളും ഫോട്ടോകളും താരം പങ്കുവെച്ചിട്ടുണ്ട്.