ആഗ്രഹം സഫലമായി…! ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം! സ്വാസികയ്ക്ക് ആശംസകള്‍ അറിയിച്ച് ആരാധകര്‍!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സ്വാസിക. അഭിനേത്രിയായും അവതാരികയായും തിളങ്ങുന്ന താരത്തിന് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌ക്രീനിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സ്വാസിക. അഭിനേത്രിയായും അവതാരികയായും തിളങ്ങുന്ന താരത്തിന് ഇതിനോടകം തന്നെ തന്റേതായ സ്ഥാനം ഇന്‍ഡസ്ട്രിയില്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌ക്രീനിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ് സ്വാസിക.

താരത്തിന്റെ ഈ നേട്ടം ആരാധകരും ആഘോഷമാക്കി മാറ്റുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് സ്വാസിക താന്‍ ആഗ്രഹിച്ച കാര്‍ വാങ്ങിയ വിവരം ആരാധകരെ അറിയിച്ചത്. കാറിന്റെ വില കേട്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. ഹരിയറിന്റെ എക്‌സ് ടി എ പ്ലസ് ഡാര്‍ക്ക് എഡിഷന്‍ മോഡലാണ് സ്വാസിക സ്വന്തമാക്കിയിരിക്കുന്നത്. താരം സ്വന്തമാക്കിയ ഈ വാഹനത്തിന് എക്‌സ് ഷോറൂം വില മാത്രം 19.75 രൂപയാണ്. ജീവിതത്തില്‍ എല്ലാം മറ്റെവിടെയോ ആണ്, നമ്മള്‍ കാറുമായി അവിടെ എത്തുന്നു.

അതിനാല്‍ ആഗ്രഹങ്ങളുടെ പട്ടികയില്‍ നിന്ന് മറ്റൊന്ന് ഇതാ, ഞാന്‍ കൊതിച്ച കാര്‍ ഞാന്‍ കൊണ്ടുവന്നു.എന്റെ കുടുംബത്തോടൊപ്പം താക്കോല്‍ കിട്ടിയത് എനിക്ക് സന്തോഷകരമായ നിമിഷമായിരുന്നു. മറ്റൊരു നാഴികക്കല്ല് കൈവരിക്കാന്‍ എന്നെ സഹായിച്ചതിന് ദൈവത്തിനും എന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും എന്റെ എല്ലാ പിന്തുണക്കാര്‍ക്കും ഞാന്‍ നന്ദി പറയുന്നു…

എന്നാണ് താരം ഫോട്ടോകള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. ഒരുപാട് സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയായി മാറിയ താരത്തിന്റെ പുതിയ നേട്ടത്തിന്റെ സന്തോഷത്തില്‍ ആരാധകരും പങ്കാളികളാവുകയാണ്, പലരും ആശംസകള്‍ നേര്‍ന്ന് എത്തുന്നതിനോടൊപ്പം റിമി ടോമി അടക്കമുള്ള സുഹൃത്തുക്കളും താരത്തിന്
ആശംസകള്‍ നേരുന്നുണ്ട്.