സാമന്തയുടെ ആദ്യത്തെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകര്‍..!! വിശ്വസിക്കാനാവില്ല..

തെന്നിന്ത്യയുടെ താരറാണിയാണ് സാമന്ത. ഇന്ന് സിനിമാ ലോകത്ത് തന്നെ ഏറ്റവും തിരക്കേറിയ നടിയും.. ഭീമമായ തുക പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളുമായ സാമന്തയുടെ ആദ്യ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം…

തെന്നിന്ത്യയുടെ താരറാണിയാണ് സാമന്ത. ഇന്ന് സിനിമാ ലോകത്ത് തന്നെ ഏറ്റവും തിരക്കേറിയ നടിയും.. ഭീമമായ തുക പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളുമായ സാമന്തയുടെ ആദ്യ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇതേ കുറിച്ച് തന്റെ ആരാധകരോട് പറഞ്ഞത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരുമായി ചോദ്യോത്തര വേളയില്‍ വെച്ചാണ് നടി തന്റെ ആദ്യ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്.

എത്രയായിരുന്നു താങ്കളുടെ ആദ്യ റെമ്യൂനറേഷന്‍ എന്ന ഒരു ആരാധകിയുടെ ചോദ്യത്തിന് വീഡിയോയുമായാണ് സാമന്ത മറുപടി നല്‍കിയത്. ആദ്യ പ്രതിഫലം അഞ്ഞൂറ് രൂപയായിരുന്നു എന്നാണ് നടി പറഞ്ഞത്. അതൊരു പരിപാടിയ്ക്ക് അവതാരികയായി പോയപ്പോഴായിരുന്നു എന്നും താരം ഓര്‍ത്തെടുത്ത് പറയുന്നു. അന്ന് താന്‍ പത്താംക്ലാസിലോ മറ്റോ പഠിക്കുക ആയിരുന്നു എന്നും താരം പറഞ്ഞു. ഇന്ന് കോടികള്‍ പ്രതിഫലമായി വാങ്ങുന്ന നടിയുടെ തുടക്കം ഒരു അഞ്ഞൂറ് രൂപയില്‍ ആയിരുന്നു എന്ന് കേട്ടപ്പോഴേ സാമന്തയുടെ ആരാധകര്‍ അഭിമാനിക്കുകയാണ്.

ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് താരം കൂടുതല്‍ സിനിമകളുമായി ഇപ്പോള്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തുകയാണ്. നാഗചൈതന്യയുമായുള്ള വിവാഹ മോചനം ആദ്യം താരത്തെ ഒന്ന് തളര്‍ത്തി എങ്കിലും അതില്‍ നിന്നെല്ലാം ഒരു ഫീനിക്‌സ് പക്ഷിയെ പോലെ നടി പറന്ന് ഉയരുകയായിരുന്നു. അതേസമയം, വിവാഹ മോചന ശേഷവും നടിയക്ക് ഉയര്‍ച്ചകള്‍

മാത്രമാണ് ഉണ്ടായിട്ടുള്ളൂ എന്ന് കൂടി ആരാധകര്‍ വിലയിരുത്തുന്നുണ്ട്. നടി ആദ്യമായി ഒരു ഐറ്റം നമ്പറില്‍ അഭിനയിക്കുകയും വളരെ അധികം പ്രശസ്തി നേടുകയും ചെയ്തു. കോടികളാണ് സാമന്ത പുഷ്പയിലെ ഈ ഒരു ഒറ്റ ഗാനത്തിന് വേണ്ടി മാത്രം വാങ്ങിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.