‘ഇത് പരസ്യമാക്കാൻ പാടില്ലായിരുന്നു’ ശോഭിതയോട് ഐശ്വര്യ

മണിരത്‌നത്തിന്റെ ഇതിഹാസ സിനിമയായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫൺ വീഡിയോ പങ്കുവച്ച് നടി ശോഭിത ധൂലിപാല. സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ധൂലിപാല തന്റെ…

മണിരത്‌നത്തിന്റെ ഇതിഹാസ സിനിമയായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫൺ വീഡിയോ പങ്കുവച്ച് നടി ശോഭിത ധൂലിപാല. സിനിമയുടെ അവസാന ഷൂട്ടിങ് ദിനത്തിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ശോഭിത ധൂലിപാല തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇരു താരങ്ങളുടെയും രസകരമായ നിമിഷങ്ങളാണ് വീഡിയോയുടെ പ്രാധാന ഹൈലൈറ്റ്.


വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ഇതിന് താഴെ കമന്റുമായി ഐശ്വര്യ ലക്ഷ്മി എത്തി. ഇതോടെ പോസ്റ്റ് വൈറലായി. ‘ഇത് പരസ്യമാക്കാൻ പാടില്ലായിരുന്നു’ എന്നായിരുന്നു ഐശ്വര്യയുടെ കമന്റ്, അതേ സമയം ‘ഇനി പറഞ്ഞിട്ടു കാര്യമില്ല, സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്’ എന്നാണ് ഐശ്വര്യയുടെ കമന്റിന് ആരാധകരുടെ മറുപടി.


പൊന്നിയിൻ സെൽവനിൽ തൃഷ അവതരിപ്പിക്കുന്ന കുന്ദവ രാഞ്ജിയുടെ ഉറ്റ തോഴിയും സുഹൃത്തുമായ വാനതി എന്ന കഥാപാത്രത്തെയാണ് ശോഭിത ധൂലിപാല. പൂങ്കുഴലി എന്ന കഥാപാത്രമാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്. അതേ സമയം കഴിഞ്ഞ ദിവസമാണ് പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം പ്രദർശനത്തിനെത്തിയത്. സിനിമയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ആദ്യ ഭാഗത്തേക്കാൾ രണ്ടാം ഭാഗമാണ് കൂടുതൽ മികച്ചത് എന്നാണ് ആരാധകരുടെ അഭിപ്രായം.

 

 

View this post on Instagram

 

A post shared by Sobhita Dhulipala (@sobhitad)