ആ സംഭവം ആണ് ലൈഫിൽ ടെർണിങ് പോയിന്റ് ആയി മാറിയത്

നിരവധി ആരാധകർ ഉള്ള അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവെർസ് ചാനലിലെ  സ്റ്റാർമാജിക് എന്ന പരുപാടിയിൽ കൂടിയാണ് ലക്ഷ്മി  നിരവധി ആരാധകരെ സ്വന്തമാക്കിയത്. ലക്ഷ്മി ഏറെ ശ്രദ്ധ നേടിയതും സ്റ്റർമാജിക്കിൽ കൂടിയാണ്. ലക്ഷ്മി സോഷ്യൽ…

നിരവധി ആരാധകർ ഉള്ള അവതാരകരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവെർസ് ചാനലിലെ  സ്റ്റാർമാജിക് എന്ന പരുപാടിയിൽ കൂടിയാണ് ലക്ഷ്മി  നിരവധി ആരാധകരെ സ്വന്തമാക്കിയത്. ലക്ഷ്മി ഏറെ ശ്രദ്ധ നേടിയതും സ്റ്റർമാജിക്കിൽ കൂടിയാണ്. ലക്ഷ്മി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. നിരവധി ആരാധകർ ആണ് സോഷ്യൽ മീഡിയയിൽ  ലക്ഷ്മിക്ക് ഉള്ളത്. അത് കൊണ്ട് തന്നെ ഇടയ്ക്ക് ലക്ഷ്മി ലൈവിൽ വന്നു ആരാധകരുമായി സംസാരിക്കാറുമുണ്ടായിരുന്നു. നിരവധി ആരാധകരെയാണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയത്. വർഷങ്ങൾ കൊണ്ട് അവതരണ രംഗത്ത് സജീവമാണ് താരം. റേഡിയോ ജോക്കിയായിട്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. അത് കഴിഞ്ഞാണ് ലക്ഷ്മി അവതരണ രംഗത്തേക്ക് വരുന്നത്. ഇപ്പോൾ തന്റെ കരിയറിനെ കുറിച്ച് മനസ്സ് തുറക്കുമായാണ് ലക്ഷ്മി.

ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ പ്ലസ് വണ്ണിന് പഠിക്കുമ്പോൾ ആണ് റേഡിയോ ജോക്കിയായി പോയി തുടങ്ങിയിരുന്നത്. ഉച്ച വരെയാണ് ക്ലാസ്സ്. അത് കഴിഞ്ഞു ആണ് കൊച്ചിയിലെള്ക്ക് ട്രെയിൻ കയറുന്നത്. അതിനു ശേഷം ഷോ കഴിഞ്ഞു തിരിച്ച് വരുമ്പോഴേക്കും പത്ത് മണി ആകും. ശരിക്കും കൂടുതൽ എന്ജോയ് ചെയ്ത കാലം അതായിരുന്നു. ആളുകൾ തിരിച്ചറിയാൻ ഒക്കെ അന്നേ തുടങ്ങിയിരുന്നു. അടങ്ങി ഒതുങ്ങി കഴിഞ്ഞിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. അങ്ങനെ തമാശകൾ പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിക്കാൻ ഒന്നും എനിക്ക് അറിയില്ലായിരുന്നു. അങ്ങനെ ഞാൻ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. എന്നാൽ ടമാർ പാടാറിലേക്ക് മൂന്ന് തവണ വിളിച്ചപ്പോഴും എനിക്ക് പോകാൻ കഴിഞ്ഞില്ല.

അന്ന് പരീക്ഷയും മറ്റ് തിരക്കുകളും ആയിരുന്നു. നാലാമത്തെ തവണ വിളി വന്നപ്പോൾ ടെൻഷൻ ആയി. കാരണം എനിക്ക് മുൻപ് ഏഴു പേര് ചെയ്ത പരുപാടി ആയിരുന്നു അത്. അത് കൊണ്ട് തന്നെ അത് മരമാവധി നന്നാക്കണം എന്നെ എനിക്ക് ഉള്ളായിരുന്നു. പരുപാടിയിൽ വന്നു പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോൾ നോബി ചേട്ടൻ എന്നെ പ്രാങ്ക് ചെയ്തു കരയിപ്പിച്ചിരുന്നു. ശരിക്കും അതായിരുന്നു എന്റെ കരിയറിന്റെ ടെർണിങ് പോയിന്റ്. പുതിയ ആൾ ആയത് കൊണ്ടാണ് അവർ അങ്ങനെ തമാശയ്ക്ക് ചെയ്തത്. നോബി ചേട്ടൻ അങ്ങനെ ആരോടും ചൂടാകുന്ന ഒരാൾ അല്ല. അതാണ് അന്ന് എന്നോട് ചൂടായപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ കഴിയാതിരുന്നത്. അത് പക്ഷെ വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു എന്നുമാണ് ലക്ഷ്‌മി പറഞ്ഞത്.