ദയവായി എന്നെ സഹായിക്കൂ…!! അമ്മയും സഹോദരനും ക്രൂരമായി മര്‍ദ്ദിക്കുന്നു- സഹായം അഭ്യര്‍ഥിച്ച് നടി വൈഷ്ണവി ധനരാജ്

മിനിസ്‌ക്രീനിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി വൈഷ്ണവി ധനരാജ്. പ്രമുഖ സീരിയലുകളായ സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘായല്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് വൈഷ്ണവി ജനശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.…

മിനിസ്‌ക്രീനിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി വൈഷ്ണവി ധനരാജ്. പ്രമുഖ സീരിയലുകളായ സി.ഐ.ഡി, തേരേ ഇഷ്ഖ് മേം ഘായല്‍ തുടങ്ങിയ പരമ്പരകളിലൂടെയാണ് വൈഷ്ണവി ജനശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.

തന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് വൈഷ്ണവി. താന്‍ വീട്ടുകാരുടെ പീഡനത്തിന് ഇരയാവുകയാണ് എന്നാണ് നടി ആരോപിക്കുന്നത്. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുടെയെല്ലാം വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

താനെയിലെ കാഷിമിറ പൊലീസ് സ്റ്റേഷനില്‍ വൈഷ്ണവി കുടുംബത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.പൊലീസ് സ്റ്റേഷനില്‍ നിന്നു തന്നെയാണ് താരം വീഡിയോയിലെത്തിയത്. താരത്തിന്റെ മുഖത്തും കൈകളിലുമെല്ലാം മര്‍ദനമേറ്റതിന്റെ പാടുകള്‍ കാണാം. തന്നെ സഹായിക്കണം എന്നാണ് താരം വീഡിയോയില്‍ ആവശ്യപ്പെടുന്നത്.

‘ഹായ്, ഇത് വൈഷ്ണവി ധനരാജാണ്. എന്നെ സഹായിക്കണം. ഞാന്‍ കാഷിമിറ പൊലീസ് സ്റ്റേഷനിലാണ്, എന്റെ വീട്ടുകാര്‍ എന്നെ ദ്രോഹിക്കുകയും വളരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മാധ്യമങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും ഇന്‍ട്രസ്ട്രിയില്‍ നിന്നും എല്ലാവരില്‍ നിന്നും എനിക്ക് സഹായം ആവശ്യമാണ്. ദയവായി വന്ന് എന്നെ സഹായിക്കൂ.- എന്നാണ് വൈഷ്ണവി വീഡിയോയില്‍ പറയുന്നത്.

2016ലായിരുന്നു നടന്‍ നിതിന്‍ ഷെരാവത്തുമായി വൈഷ്ണവിയുടെ വിവാഹം. എന്നാല്‍ ഗാര്‍ഹിക പീഡനങ്ങളുടെ ആവര്‍ത്തിച്ചുള്ള സംഭവങ്ങള്‍ കാരണം നിതിനുമായി താരം വിവാഹമോചിതയായി. നിതിന്‍ തന്നെ ശാരീരികമായി ഏറെ പീഡിപ്പിച്ചിരുന്നു എന്നാണ് വൈഷ്ണവി പറയുന്നത്. എന്നാല്‍ എല്ലാം ക്ഷമിക്കാനുള്ള ശേഷിയില്ലാത്തതിനാലാണ് പൊലീസ് വഴി ക്രിമിനല്‍ കേസ് നടപടികള്‍ എടുക്കാത്തത് എന്നും താരം പറഞ്ഞിരുന്നു. വിവാഹ മോചിതയായ വൈഷ്ണവി കുടുംബത്തിനൊപ്പമാണ് താമസിച്ചിരുന്നത്. പ്രമുഖ സീരിയലായ സിഐഡിയാണ് താരത്തിനെ പ്രശസ്തയാക്കിയത്.