ലിവിങ് ടുഗെതര്‍ വെളിപ്പെടുത്തി നടി വരദ!!

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടി വരദ. സിനിമയില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയാണ് താരം ഏറെ ആരാധകരെ സ്വന്തമാക്കിയത്. നടന്‍ ജിഷിന്‍ മോഹനായിരുന്നു നടിയെ വിവാഹം കഴിച്ചത്. വിവാഹശേഷവും വരദ അഭിനയത്തില്‍ സജീവമായിരുന്നു. ഇരുവര്‍ക്കും ഒരു…

മിനിസ്‌ക്രീനിലെ ഏറെ ആരാധകരുള്ള യുവതാരമാണ് നടി വരദ. സിനിമയില്‍ നിന്നും മിനിസ്‌ക്രീനിലെത്തിയാണ് താരം ഏറെ ആരാധകരെ സ്വന്തമാക്കിയത്. നടന്‍ ജിഷിന്‍ മോഹനായിരുന്നു നടിയെ വിവാഹം കഴിച്ചത്. വിവാഹശേഷവും വരദ അഭിനയത്തില്‍ സജീവമായിരുന്നു. ഇരുവര്‍ക്കും ഒരു മകനുമുണ്ട്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് താരം വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു.

രണ്ടുവര്‍ഷമായി മകനുമായി സിംഗിള്‍ മദറായി ജീവിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വരദ പങ്കുവച്ച പുതിയ പോസ്റ്റാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. താന്‍ ലിവിങ് റിലേഷനിലാണെന്നാണ് താരം പുതിയ പോസ്റ്റില്‍ സൂചിപ്പിക്കുന്നത്. സുഹൃത്ത് ഹാരിഷ് ശശികുമാറിനൊപ്പമുള്ള ചിത്രമാണ് വരദ പങ്കുവച്ചിരിക്കുന്നത്.

‘എന്തോ ഉണ്ടാവാന്‍ പോവുകയാണ്, എന്താണെന്ന് പറയാമോ’ എന്ന് ചോദിച്ച് ഒരു ലവ് ഇമോജിക്കൊപ്പമായിരുന്നു പോസ്റ്റ്. ഹാഷ് ടാഗില്‍ ലിവിങ് ടുഗെദര്‍, ഫ്രണ്ട് ഫോര്‍ ലൈഫ് എന്നിങ്ങനെയൊക്കെയുള്ള ഹാഷ് ടാഗുകളും കുറിച്ചിട്ടുണ്ട്.

ആദ്യം എല്ലാവരും കരുതുക വരദയുടെ സുഹൃത്ത് ആണെന്നാണ്. പക്ഷേ അതിലെ ഹാഷ് ടാഗ് ആണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഹാഷ് ടാഗില്‍ ലിവിംഗ് ടുഗെതര്‍ എന്ന് വരദ കുറിച്ചിട്ടുണ്ട്. . നടിമാരായ സ്‌നേഹ ശ്രീകുമാര്‍, വീണ നായര്‍ എന്നിവര്‍ വരദയുടെ പോസ്റ്റില്‍ വെയ്റ്റിംഗ് എന്ന കമന്റ് ചെയ്തിട്ടുണ്ട്. വിവാഹ മോചിതരായോ എന്ന് ചോദിക്കുന്നവരോട് ജിഷിനും വരദയും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ സ്വകാര്യ ചോദ്യങ്ങള്‍ ചോദിക്കേണ്ട ആവശ്യമില്ല എന്ന് ജിഷിന്‍ പൊട്ടിത്തെറിച്ചിരുന്നു.