നസ്ലിനായി ഫഹദും മമിതയായി നസ്രിയയും!! വാലന്റൈന്‍സ് ഡേ ആശംസിച്ച് താരദമ്പതികള്‍

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് നടന്‍ ഫഹദ് ഫാസിലും പ്രിയതമ നസ്രിയയും. ഇന്നിതാ ഇരുവരും ആരാധകര്‍ക്ക് പ്രണയദിനാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം പ്രേമലു സ്റ്റൈലിലാണ് താരദമ്പതികള്‍ പ്രണയദിനാശംസ നേര്‍ന്നിരിക്കുന്നത്. ‘പ്രേമലു’വിലെ…

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് നടന്‍ ഫഹദ് ഫാസിലും പ്രിയതമ നസ്രിയയും. ഇന്നിതാ ഇരുവരും ആരാധകര്‍ക്ക് പ്രണയദിനാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രം പ്രേമലു സ്റ്റൈലിലാണ് താരദമ്പതികള്‍ പ്രണയദിനാശംസ നേര്‍ന്നിരിക്കുന്നത്.

‘പ്രേമലു’വിലെ ഹിറ്റ് ഡയലോഗിനെയും പാട്ടിനെയും താരങ്ങള്‍ അനുകരിച്ചിട്ടുണ്ട്. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌ക്കരനും ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചിരിക്കുന്നത്.

നസ്ലിന്‍, മമിത എന്നിവരാണ് പ്രേമലുവില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ആണ് പ്രേമലു. ഇതിനോടകം തന്നെ ചിത്രം ബോക്‌സോഫീസില്‍ മിക്ച്ച കലക്ഷന്‍ നേടിക്കഴിഞ്ഞു.

ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ഗിരീഷ് എ.ഡി.യും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ്, വിഎഫ്എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, എന്നിവരാണ് മറ്റ് അണിയറയിലുള്ളവര്‍.