ഒരു സിനിമ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് കരുതി  പുറകോട്ട് പോകുന്നവനല്ല പ്രിയദര്‍ശന്‍ എന്ന് തെളിയിക്കുകയാണ്

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’. ഷെയ്ന്‍ നിഗം പോസീല് വേഷത്തില്‍ എത്തുന്ന സിനിമയാണിത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.…

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്സ്’. ഷെയ്ന്‍ നിഗം പോസീല് വേഷത്തില്‍ എത്തുന്ന സിനിമയാണിത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു സിനിമ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് കരുതി  പുറകോട്ട് പോകുന്നവനല്ല പ്രിയദര്‍ശന്‍ എന്ന് തെളിയിക്കുകയാണ് കൊറോണ പേപ്പേര്‍സിലൂടെയെന്നാണ് ആഡം ലിയോ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഇത് സിദ്ധിഖിന് പ്രീയന്‍ കൊടുത്ത സമ്മാനം
കൊറോണ പേപ്പേഴ്‌സ് ??
ഒരു സിനിമ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് കരുതി  പുറകോട്ട് പോകുന്നവനല്ല പ്രിയദര്‍ശന്‍ എന്ന് തെളിയിക്കുകയാണ് കൊറോണ പേപ്പേര്‍സിലൂടെ..
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരൊക്കെ പ്രധാന കഥാപാത്രങ്ങളായി തന്നെ സിനിമയിലുണ്ടെങ്കിലും ആദ്യാവസാനം സ്‌കോര്‍ ചെയ്യുന്നത് സിദ്ധിഖ് ഇക്കയാണ്. ഈ സിനിമയിലെ നായകന്‍ സിദ്ദിക്കാണെന്ന് പറഞ്ഞാലും തെറ്റില്ല. ??
 സിദ്ദിഖിനെ കുറിച്ച് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ… ഏത് കഥാപാത്രം കിട്ടിയാലും മികച്ചതാക്കാന്‍ കഴിവുള്ള പ്രതിഭാശാലിയായ നടന്‍…
അത് കൊറോണ പേപ്പേഴ്സിലും കാണാം..
 കാതടപ്പിക്കുന്ന ബിജിഎമ്മോ  പാട്ടുകളോ ഇല്ലാതെ ആദ്യാവസാനം ത്രില്ലിംഗ് ആയി തന്നെ നീങ്ങുന്ന രീതിയിലാണ് പ്രിയദര്‍ശന്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
മികച്ച കഥയും തിരക്കഥയും തന്നെയാണ് സിനിമയുടെ നട്ടെല്ല്.
ഇമോഷന്‍സ് ഉണ്ട്. ത്രില്ലിംഗ് എലമെന്റ്‌സ് ഉണ്ട്. കിടിലന്‍ പെര്‍ഫോമന്‍സുകള്‍ ഉണ്ട്. അങ്ങനെ ആകെ മൊത്തം രണ്ടര മണിക്കൂര്‍ ത്രില്ലടിച്ച് തന്നെ പടം കാണാം.
സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മ്മാണ സംരഭമായ ഈ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. എം എസ് അയ്യപ്പന്‍ നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് മനു ജഗദ് ആണ്.