സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി എസ് എൻ സ്വാമി; നായകൻ ധ്യാൻ ശ്രീനിവാസൻ

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി തിരക്കഥാകൃത്ത് എസ് എൻ സ്വാമി. 72ാം വയസിലാണ് എസ് എൻ സ്വാമി സംവിധാന രംഗത്തേക്കെത്തുന്നത്. മലയാളത്തിന് എക്കാലത്തെയും മികച്ച ത്രില്ലർ സിനിമകൾ സമ്മാനിച്ച സ്വാമിയുടെ ആദ്യം ചിത്രം ത്രില്ലർ…

സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി തിരക്കഥാകൃത്ത് എസ് എൻ സ്വാമി. 72ാം വയസിലാണ് എസ് എൻ സ്വാമി സംവിധാന രംഗത്തേക്കെത്തുന്നത്. മലയാളത്തിന് എക്കാലത്തെയും മികച്ച ത്രില്ലർ സിനിമകൾ സമ്മാനിച്ച സ്വാമിയുടെ ആദ്യം ചിത്രം ത്രില്ലർ ആയിരിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

എസ് എൻ സ്വാമിയുടെ ചിത്രത്തിലെ നായകനാവാനുള്ള അവസരം ലഭിച്ചിരിക്കുന്നത് യുവതാരം ധ്യാൻ ശ്രീനിവാസനാണ്. സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയിൽ നടക്കും. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്. തിരുച്ചെന്തിരൂർ പോലുള്ള തമിഴകഗ്രാമങ്ങളിൽ ലൊക്കേഷൻ തിരക്കിലായതിനാൽ സിനിമയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി ലോഞ്ചിങ് ചടങ്ങിൽ പറയാമെന്നാണ് സ്വാമിയുടെ പ്രതികരണം.എസ് എൻ സ്വാമിയുടെ മകൻ ശിവറാമാണ് ചിത്രത്തിന്റെ സഹസംവിധായകൻ.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിർമ്മാണം എറണാകുളത്തപ്പൻ ക്ഷേത്രക്ഷേമസമിതി പ്രസിഡന്റായ പി രാജേന്ദ്ര പ്രസാദാണ് നിർവഹിക്കുന്നത്. 1980-ൽ പുറത്തിറങ്ങിയ ‘ചക്കരയുമ്മ’ എന്ന സിനിമയുടെ തിരക്കഥാകൃത്തായാണ് എസ് എൻ സ്വാമി വെള്ളിരയിലെത്തുന്നത്. ഏതാണ്ട് അൻപതോളം സിനിമകൾക്ക് സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്.ഈ പ്രായത്തിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തി എസ് എൻ സ്വാമിയായേക്കാമെന്നാണ് സഹപ്രവർത്തകരും ആരാധകരും പറയുന്നത്ന്നത്.