ആദ്യം തീരുമാനിച്ചത് രണ്ട് ഗുണ്ടകളുടെ കഥയായി; പിന്നീടാണ് ‘കാതൽ’ സിനിമ ആയത്

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ ബോക്സോഫീസിലും നിരൂപ പ്രശംസയിലും വിജയിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണ് ഇതെന്ന്…

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ ബോക്സോഫീസിലും നിരൂപ പ്രശംസയിലും വിജയിച്ചിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണ് ഇതെന്ന് റിലീസിന് മുന്‍പുതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നു.ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിന തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്നുതന്നെ ആശങ്ക ആഹ്ലാദത്തിന് വഴിമാറി. ഇപ്പോഴിതാ ചിത്രത്തിന്‍റെ 18 ദിവസത്തെ കേരള കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. 18 ദിവസം കൊണ്ട് കാതല്‍ കേരളത്തില്‍ നിന്ന് മാത്രം 10.1 കോടി ഗ്രോസ് നേടിയതായാണ് പ്രമുഖ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ചിത്രത്തിന് ഹിറ്റ് സ്റ്റാറ്റസ് നേടാന്‍ ഇത് പര്യാപ്തമാണെന്നും അവര്‍ അറിയിക്കുന്നു. അതേ സമയം ഒരു ടോക് ഷോയില്‍ ഇപ്പോള്‍ കാതല്‍ സിനിമ എങ്ങനെ ഉണ്ടായി എന്ന കാര്യം വിശദമാക്കുകയാണ് ചിത്രത്തിന്‍റെ രചിതാക്കളായ ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്കറിയയും. ക്ഒരു  ടോക്ക് ഷോയിലാണ് അവര്‍ ഇത് വ്യക്തമാക്കിയത്. കൂത്താട്ടുകുളത്തുള്ള രണ്ട് ഗുണ്ടകളുടെ കഥയാണ് ആദ്യം  ആലോചിച്ചത്.ഒരു സുഹൃത്ത് പറഞ്ഞ സംഭവത്തില്‍ നിന്നായിരുന്നുആ  ആലോചന. കൊറോണ സമയത്ത് വ്യത്യസ്തമായ ഒരു കാര്യം ആലോചിച്ചതാണ്. എന്നാല്‍ അതിനിടയിലാണ് വേട്ടയാട് വിളയാടില്‍ നിങ്ങള്‍ എന്താ ഹോമോ സെക്ഷല്‍സാ എന്ന് കമലാഹാസന്‍ വില്ലന്മാരോട് ചോദിക്കുന്നത് അപ്ലെ ചെയ്താലോ എന്ന് നോക്കിയത് എന്നു തിരക്കഥാകൃത്തുക്കൾ പറയുന്നു..

പിന്നീട് അതിലേക്ക് ഫാമിലിയൊക്കെ വന്ന് ഇന്നത്തെ രീതിയിലുള്ള കഥയായി മാറിയെന്നും  ആദര്‍ശ് സുകുമാരനും, പോള്‍സണ്‍ സ്കറിയയും പറയുന്നു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റാണ് കാതല്‍. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നതിന്‍റെ പേരിലും ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു. അതെ സമയം മമ്മൂട്ടിയുടെ ക്ലാസിക് ഹിറ്റ് കാതലിന് ആസ്‌ട്രേലിയയിൽ വിജയാഘോഷം സംഘടിപ്പിച്ചു . കേരളത്തിൽ വൻ പ്രദർശനവിജയവും നിരൂപക പ്രശംസയും നേടി മുന്നേറുന്ന കാതൽ അതേ വിജയം ആസ്‌ട്രേലിയയിലും ആവർത്തിക്കുകയാണ്.  ആസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന വിജയാഘോഷങ്ങൾക്ക് മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ നേതൃത്വം നൽകി.

സാമൂഹിക പ്രവർത്തകനും ആദ്യകാല മലയാളി കുടിയേറ്റക്കാരനുമായ തമ്പി ചെമ്മനം, മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സെക്രട്ടറി ഹരിഹരൻ വിശ്വനാഥൻ, കമ്മിറ്റി മെമ്പർ ഡാനി ഷാജി, സൂര്യ ക്രിക്കറ്റ് ക്ലബ് ഭാരവാഹികൾ ആയ ലിയോ ജോർജ്, പ്രകാശ് നായർ, സാജു, പദ്മ രാജഗോപാൽ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷ പരിപാടികൾ ഞായറാഴ്ച മെൽബണിലെ വില്ലേജ് സിനിമാസ് ഫൗണ്ടൻ ഗേറ്റിൽ ഫാൻസ് ഷോയെ തുടർന്നാണ് നടന്നത്.സിനിമ റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും തിയേറ്റർ നിറഞ്ഞു കവിഞ്ഞ ഫാൻസ്‌ ഷോ സിനിമയുടെ സ്വീകാര്യതയും വമ്പൻ പ്രദർശന വിജയവും ആണ് സൂചിപ്പിക്കുന്നത്. സതേൺ സ്റ്റാർ മൂവീസ് കഴിഞ്ഞ വ്യാഴാഴ്ച ആണ് ചിത്രം ആസ്‌ട്രേലിയയിൽ പ്രദർശിപ്പിച്ചു തുടങ്ങിയത്. അതേസമയം ആസ്‌ട്രേലിയയിലെ പ്രശസ്തമായ അമീസ് ബേക്ക് ഹൗസ് തയ്യാറാക്കിയ ‘കാതൽ കേക്കിന്റെ ‘ ചിത്രങ്ങൾ ഇതിനോടകം ആസ്‌ട്രേലിയയിൽ വൈറൽ ആണ്. ആമി ആൻ ലിയോയുടെ നേതൃത്വത്തിൽ ആമീസ് ബേക്ക് ഹൗസ് മെൽബണിൽ തയ്യാറാക്കിയ ഭീമൻ “കാതൽ കേക്ക് ” ആഘോഷ പരിപാടികൾക്ക് കൂടുതൽ നിറവും രുചിയും പകർന്നു.