മത്സ്യത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ് അടിത്തട്ട്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അടിത്തട്ട്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. മത്സ്യത്തൊഴിലാളികളുടെ ജീവിതം പറയുന്ന സിനിമ എ സര്‍ട്ടിഫിക്കറ്റ് ആണ് നേടിയത്. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന തില്ലറാണ് അടിത്തട്ട്.

ജയപാലന്‍, അലക്‌സാണ്ടര്‍ പ്രശാന്ത്, മുരുകല്‍ മാര്‍ട്ടിന്‍, ജോസഫ് യേശുദാസ്, മുള്ളന്‍, സാബുമോന്‍ അബ്ദുസമദ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 90 ശതമാനവും കടലില്‍ ചിത്രീകരിച്ച ചിത്രമാണിത്. ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ജീവിതം കണ്ടുപഠിക്കാനായി താരങ്ങള്‍ കൊല്ലത്ത് എത്തിയിരുന്നു. കടലിലെ മത്സ്യബന്ധന രംഗങ്ങള്‍ എല്ലാം തന്നെ ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനേതാക്കള്‍ ചെയ്തിരിക്കുന്നത്.

മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫ്, സിന്‍ ട്രീസ എന്നിവരാണ് അടിത്തട്ടിന്റെ നിര്‍മ്മാണം. ഖായിസ് മിലന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനീഷ് വിജയന്‍. നെസെര്‍ അഹമ്മദ് ആണ് സംഗീതം. എഡിറ്റിംഗ് നൌഫല്‍ അബ്ദുള്ളയും സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമയും സൌണ്ട് മിക്‌സിംഗ് സിനോയ് ജോസഫും നിര്‍വഹിച്ചിരിക്കുന്നു. ഫിനിക്‌സ് പ്രഭു ആണ് സംഘട്ടന സംവിധാനം. അഖില്‍രാജ് ചിറയില്‍ കലാസംവിധാനവും സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വര്‍. ക്യാപിറ്റല്‍ സ്റ്റുഡിയോസ് ആണ് വിതരണം. ജൂലൈ ഒന്നിനാണ് അടിത്തട്ട് തീയറ്ററുകളിലെത്തുന്നത്.

Previous articleനല്ല കുട്ടിയായത് കൊണ്ട് ആര്‍ക്കും എന്നോട് ഇഷ്ടം തോന്നും! അമ്മയോട് ബിഗ്‌ബോസ് വീട്ടിലെ വിശേഷം പങ്കുവച്ച് ദില്‍ഷ
Next articleടൊവിനൊയുടെ ‘വാശി’; ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്