നല്ല കുട്ടിയായത് കൊണ്ട് ആര്‍ക്കും എന്നോട് ഇഷ്ടം തോന്നും! അമ്മയോട് ബിഗ്‌ബോസ് വീട്ടിലെ വിശേഷം പങ്കുവച്ച് ദില്‍ഷ

ബിഗ് ബോസ് മലയാളം നാലാം സീസണാണ് സോഷ്യലിടത്തെ ചൂടേറിയ ചര്‍ച്ച. ഫൈനലില്‍ എത്തുന്ന 5 പേരിലേക്കാണ് ആരാധകരുടെ കണ്ണുകള്‍. ഫെനലില്‍ ഏറെ പ്രതീക്ഷ വച്ചിരുന്ന മത്സരാര്‍ഥിയായിരുന്ന റോബിന്റെ പുറത്താവല്‍ ഏറെ ചര്‍ച്ചയായിരുന്നു. ഷോയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഏറ്റവും കൂടുതല്‍ വോട്ടും സപ്പോര്‍ട്ടും കിട്ടിയ മത്സരാര്‍ഥി പുറത്താവുന്നത്.

 

അതേസമയം, ഷോ നൂറ് ദിവസങ്ങളിലേക്ക് അടുക്കുകയാണ്. 17 മത്സരാര്‍ഥികളുമായി തുടങ്ങിയ ഷോ 8 പേരായി ചുരുങ്ങിയിരിക്കുകയാണ്. ലക്ഷ്മി പ്രിയ ,സൂരജ്, ദില്‍ഷ, ബ്ലെസി, ധന്യ മേരി വര്‍ഗീസ്, വിനയ്, റോണ്‍സണ്‍, റിയാസ് എന്നീ മത്സരാര്‍ഥികളാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലുള്ളത്. അഖിലാണ് ഒടുവില്‍ പുറത്തായ മത്സരാര്‍ഥി.

എല്ലാ ദിവസവും ഷോ ആരംഭിക്കുന്നത് മോര്‍ണിംഗ് ആക്റ്റീവിറ്റിയോടെയാണ്. രാവിലത്തന്നെ എനര്‍ജറ്റിക്കായി ദിവസം തുടങ്ങാനുള്ള എന്തെങ്കിലും രസകരമായ ടാസ്‌കുകളാവും നല്‍കാറ്. കഴിഞ്ഞദിവസം നല്‍കിയ ടാസ്‌ക്
‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്നതായിരുന്നു.

നിങ്ങള്‍ക്ക് ഒരാളെ ഫോണ്‍ വിളിക്കാന്‍ അവസരം കിട്ടിയാല്‍ ആരെ വിളിക്കും എന്നതായിരുന്നു ആക്ടിവിറ്റി. ഇതില്‍ ദില്‍ഷ വിളിച്ചത് അമ്മയെ ആയിരുന്നു.
തന്റെ ഒരു ദിവസത്തെ കാര്യങ്ങള്‍ എല്ലാം കേട്ടതിന് ശേഷം മാത്രമേ അമ്മ ഉറങ്ങുള്ളു. ഒരു ദിവസം വിളിച്ചില്ലെങ്കില്‍ എന്തോ ഒന്ന് മിസ്സ് ചെയ്തത് പോലെ ആയിരിക്കുമെന്നും ദില്‍ഷ പറയുന്നു.

എന്നാല്‍ അമ്മയെ എപ്പോഴും വിളിക്കുന്നത് കൊണ്ട് അച്ഛന് പരാതിയാണ്, സോറി അച്ഛാ ഇന്നും ഞാന്‍ അമ്മയെ തന്നെയാണ് വിളിക്കുന്നത്. അച്ഛന്‍ കുറേ സമയം എന്റെ കഥ കേട്ടു നില്‍ക്കില്ല അതുകൊണ്ടാണ് അമ്മയെ വിളിക്കുന്നത്, എന്ന് പറഞ്ഞാണ് ദില്‍ഷ അമ്മയെ ഫോണില്‍ വിളിക്കുന്നത്. സാങ്കല്‍പ്പിക ഫോണിലായിരുന്നു ആക്ടിവിറ്റി.

അമ്മയെ ദിലുവെന്നാണ് വിളിക്കുന്നത്. ഞാന്‍ ബിഗ് ബോസില്‍ എഴുപത്തിയേഴ് ദിവസം കഴിഞ്ഞു. എന്നോട് രണ്ട് പേര്‍ പ്രണയാഭ്യര്‍ഥന നടത്തി, അമ്മാ…അതൊന്നും ഒരിക്കലും തെറ്റായിട്ടുള്ള കാര്യമല്ല അമ്മാ. ഒരു മനുഷ്യന് തോന്നുന്ന ഒരു വികാരമാണ് ഒരാളെ പ്രപ്പോസ് ചെയ്യുക എന്ന്. ഒരാളുടെയടുത്ത് ഇഷ്ടം ആണെന്ന് പറയുകയെന്നത്. എനിക്ക് അവരുടയെടുത്ത് പറയാന്‍ പറ്റില്ലല്ലോ അങ്ങനെ പാടില്ല എന്ന്. പിന്നെ ഞാന്‍ നല്ല ഒരു കുട്ടിയായത് കൊണ്ട് ആര്‍ക്കും ഇഷ്ടം തോന്നും. അതുകൊണ്ട് അമ്മ ആ കാര്യത്തില്‍ വിഷമിക്കണ്ടാ കേട്ടാ… സ്‌നേഹപൂര്‍വ്വം അമ്മയോട് പറയുകയാണ് ദില്‍ഷ.

 

 

Previous articleഫഹദിന്റെ അഭിനയ മികവിനെ പുകഴ്ത്തി ലോകേഷ് കനകരാജ്
Next articleമത്സ്യത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ് അടിത്തട്ട്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്