ഇതിഹാസ ​ഗായകന്റെ മകൻ, ‘വകതിരിവ് വട്ടപൂജ്യം’; ആരാധകനെ തല്ലി, ഫോൺ വലിച്ചെറിഞ്ഞ് തകർത്തു; വീഡിയോ വൈറൽ

മുംബൈ: സം​ഗിത പരിപാടിക്കിടെ ആരാധകനെ തല്ലുകയും ഫോൺ വലിച്ചെറിഞ്ഞ് തകർക്കുകയും ചെയ്ത് യുവ ​ഗായ​കൻ. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഗായകൻ ഉദിത് നാരായണന്റെ മകനാണ് ആദിത്യ. ഞായറാഴ്ച…

മുംബൈ: സം​ഗിത പരിപാടിക്കിടെ ആരാധകനെ തല്ലുകയും ഫോൺ വലിച്ചെറിഞ്ഞ് തകർക്കുകയും ചെയ്ത് യുവ ​ഗായ​കൻ. ഗായകനും ടിവി അവതാരകനുമായ ആദിത്യ നാരായണനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഗായകൻ ഉദിത് നാരായണന്റെ മകനാണ് ആദിത്യ.

ഞായറാഴ്ച ഛത്തീസ്ഗഡിലെ ഒരു കോളേജിലെ സം​ഗീത നിശയ്‌ക്കിടെയായിരുന്നു സംഭവം ഉണ്ടായത്. ഫോട്ടോയെടുക്കാൻ ശ്രമിച്ച ആരാധകനെ ആദ്യം മൈക്കുകൊണ്ട് ഇടിക്കുകയും ശേഷം അയാളുടെ ഫോൺ തട്ടിപ്പറിച്ച് ആദിത്യ അത് വലിച്ചെറിയുകയുമായിരുന്നു.

ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിഹാസ ​ഗായകന്റെ മകനിൽ നിന്ന് ഇത്രയും വിലകുറഞ്ഞ തരത്തിലുള്ള ഇടപെടൽ പ്രതീക്ഷിച്ചില്ലെന്നും അഹങ്കാരം കാണിക്കാൻ അത്രവലിയ ​ഗായകനൊന്നും ആദിത്യ ആയിട്ടില്ലെന്നുമാണ് ആരാധകരുടെ കമന്റുകൾ. ആരാധകന്റെ ഫോൺ മുഴുവനായി തകർന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്. റുംഗത് എഞ്ചിനിയറിം​ഗ് കോളേജിലായിരുന്നു പരിപാടി. “ആജ് കി രാത്” എന്ന ഗാനമായിരുന്നു ആദിത്യ ആ സമയത്ത് ആലപിച്ചിരുന്നത്.