Tuesday, February 7, 2023
HomeFilm Newsഅഭിനയിക്കുമ്പോൾ ഒരു അഡ്ജസ്റ്റ്‌മെന്റ് വേണം അതിനെ നിന്നില്ലെങ്കിൽ ശത്രുതയാണ് മഹിമ!!

അഭിനയിക്കുമ്പോൾ ഒരു അഡ്ജസ്റ്റ്‌മെന്റ് വേണം അതിനെ നിന്നില്ലെങ്കിൽ ശത്രുതയാണ് മഹിമ!!

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും തിളങ്ങി നിന്ന നടിയാണ് മഹിമ, സിനിമയിൽ  ചെറിയ വേഷങ്ങൾ ആയിരുന്നു താരം ചെയ്യ്തത്. ഇപ്പോൾ അഭിനയ രംഗത്തും നിന്നുമുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് താരം. താൻ സീരിയലുകളും, സിനിമകളും ചെയ്യുന്നുണ്ടെങ്കിലും തനിക്കു നല്ല വേഷങ്ങൾ ഒന്നും കിട്ടിയിരുന്നില്ല. ഒരുപാട് ഓഫ്‌റുകൾ എത്തിയിരുന്നു എന്നാൽ തന്റെ വേഷത്തെ കുറിച്ചും, പേയ്‌മെന്റിനെ കുറിച്ചും പറയുമ്പോൾ  അതിൽ ഒന്ന് അവർ പറയുന്നത് അഡ്‌ജസ്റ്റ് മെന്റ് ആയിരുന്നു.

അഡ്ജസ്റ്റ്മെന്റ് ഇല്ലെങ്കിൽ പിന്നെ അവർക്ക് നമ്മളോട് ശത്രുത ആണ്, പിന്നെ അവർ മറ്റു ഏതെങ്കിലും സിനിമയിൽ അവസരം ലഭിച്ചാലും അത് തട്ടിക്കളയും. അതുമാത്രമോ നമ്മളുടെ കൂടെ അഭിനയിക്കുന്ന നടിമാരും പാര പണിയും. ഞാൻ എന്ത് കാര്യത്തിലും പ്രതികരിക്കുന്നതുകൊണ്ടു അഹങ്കാരി എന്നുള്ള പേരും എനിക്ക് വന്നു  വീണു മഹിമ പറയുന്നു. ഒരു കാര്യത്തിന് വേണ്ടി നമ്മളുടെ വ്യക്തിത്വം പണയം വെക്കേണ്ട കാര്യമില്ലല്ലോ, അതാണ് എന്റെ മാതാപിതാക്കൾ പഠിപ്പിച്ചതും മഹിമ പറയുന്നു.

അതുകാരണം തനിക്കു ഒരുപാടു അവസരങ്ങൾ നഷ്ട്ടപെട്ടിരുന്നു. കന്മദം എന്ന ചിത്രത്തിൽ ലാൽ തന്നെ സ്നേഹിച്ചു ഒരു വശത്താക്കിയിട്ടു ഒരു മാർവാടിക്ക് വില്കുന്നതാണ്  അതായിരുന്നു തന്റെ ആദ്യ സീൻ കന്മദത്തിലെ,വിദേശി നായർ സ്വദേശി നായർ എന്ന ചിത്രത്തിൽ താൻ നായിക ആയി എത്തി എന്നാൽ സിനിമ ശ്രെദ്ധിക്കപ്പെട്ടിരുന്നില്ല മഹിമ പറയുന്നു .

Related News