‘നന്ദനം’ സിനിമയിൽ ഉണ്ടായ അനുഭവം സ്വന്തം ജീവിതത്തിലും സംഭവിച്ചു ,നവ്യ

നവ്യയുടെ കരിയർ തന്നെ ഉയർത്തിയ ഒരു ചിത്രം ആയിരുന്നു നന്ദനം, ചിത്രത്തിൽ ബാല മണിക്ക് സംഭവിച്ച അതെ ഫീലിംഗ് തന്റെ സ്വന്തം ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് നടി ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി, താൻ ഒരു ശ്രീകൃഷ്ണ…

നവ്യയുടെ കരിയർ തന്നെ ഉയർത്തിയ ഒരു ചിത്രം ആയിരുന്നു നന്ദനം, ചിത്രത്തിൽ ബാല മണിക്ക് സംഭവിച്ച അതെ ഫീലിംഗ് തന്റെ സ്വന്തം ജീവിതത്തിലും സംഭവിച്ചിട്ടുണ്ടെന്ന് നടി ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കി, താൻ ഒരു ശ്രീകൃഷ്ണ ഭക്തയാണ്, അതുകൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നെതെന്നും, ഭഗവാന്റെ സാന്നിധ്യം പലപ്പോഴും അറിയാൻ സാധിച്ചതെന്നും നടി പറയുന്നത്. തനിക്കു തന്റെ ജീവിതത്തിൽ പലപ്പോഴും ഭഗവാന്റെ ഒരു പ്രസെന്റ്സ് അനുഭവപ്പെട്ടിട്ടുണ്ട്, സിനിമയിൽ അവസാനം പറയുന്നുണ്ടല്ലോ ഇതൊക്കെ ആ പെൺകുട്ടിയുടെ ഭ്രമ കാഴ്ച്ചകൾ ആണെന്ന്, ആയിരിക്കാം നവ്യ പറയുന്നു.

ഒരുദിവസം താൻ ഗുരുവായൂരിൽ ഡാൻസ് ചെയ്യുമ്പോൾ,അന്ന് ഞാൻ ഇമോഷണൽ ആയി നിക്കുന്ന സമയ൦ ആയിരുന്നു ഞാൻ മേക്കപ്പ് ചെയ്യുമ്പോൾ എന്നോടൊപ്പം കെ പി അസി ലളിതയാന്റി കൂടെ ഉണ്ട്. ഞാൻ ലളിതാന്റിയെ കെട്ടിപിടിച്ചു കരഞ്ഞു, ഞാൻ ലളിതാന്റിയോട്‌ കാര്യം പറഞ്ഞിരുന്നു. എന്റെ കരച്ചിൽ കണ്ടു ലളിത ആന്റി പറഞ്ഞു സാരമില്ല ഗുരുവായൂരപ്പൻ കൂടെ ഉണ്ടാകുമെന്നു.എനിക്ക് പെർഫോ൦ ചെയ്യാൻ കഴിയുന്നില്ല, ഞാൻ മാഷിനോട് കാര്യം പറഞ്ഞു.

കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ് കഴിഞ്ഞു ഒരു ഐറ്റം കൂടിയുള്ളൂ എന്റേത്, ഞാൻ സങ്കടപ്പെട്ട് കളിച്ചുകൊണ്ടിരിക്കുമ്പോൾ ഗുരുവായൂരപ്പൻ എന്റെ മുന്നിലേക്ക് വരുന്നതുപോലെ ഫീൽ ചെയ്യ്തിരുന്നു. എന്റെ ആ ഒരു നൃത്തം 20 മിനിറ്റിനെ മേലെ പോയിരുന്നു അതെന്റെ വലിയ ഒരു എക്സ്പീരിയൻസ് ആണ്. ഒരു ട്രാൻസിലാണ് ഞാൻ പെർഫോ൦ ചെയ്യ്തത്. അതുപോലെ ജീവിതത്തിൽ എപ്പോൾ ഞാൻ വിഷമിച്ച സാഹചര്യങ്ങളിലും എനിക്ക് ഗുരുവായൂരപ്പന്റെ പ്രസെന്റ്സ് ഫീൽ ചെയ്യ്തിട്ടുണ്ട്, ഒന്നുകിൽ അതെന്റെ ഭ്രമം ആകാം അല്ലെങ്കിൽ എന്റെ വിശ്വാസം ആയിരിക്കും നവ്യ പറയുന്നു.