അന്ന് ഞാൻ അഡ്ജസ്റ്റ്മെന്റിനെ തയ്യാർ ആയിരുന്നെങ്കിൽ നടൻ വിജയുടെ നായിക ആയി തീർന്നേനെ, ബാലാംബിക 

സിനിമയിൽ മിക്ക നടിമാർക്കും കാസ്റ്റിംഗ് കൗച് അനുഭവങ്ങൾ ഉണ്ടായതായി പലരും പറഞ്ഞു രംഗത്തു വന്നിട്ടുണ്ട്, ഇപ്പോൾ നടി ബാലാംബിക പറയുന്നു സിനിമയിൽ അന്ന് അഡ്ജസ്റ്മെന്റിനെ തയ്യാറായിരുന്നെങ്കിൽ നടൻ വിജയുടെ നായിക ആയി തീർന്നേനെ എന്ന്. പാലം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു ബാലാംബിക സിനിമയിൽ എത്തുന്നത്. അതിൽ നടൻ എസ് ഡി മുരളിയുടെ സഹോദരി വേഷത്തിൽ ആയിരുന്നു നടി എത്തിയത്.

മിക്ക സിനിമകളിലും താൻ സഹോദരി വേഷമായിരുന്നു ചെയ്യ്തിരുന്നത്. തനിക്കു സഹോദരി സ്ഥാനം ഇല്ലാതെ പ്രമുഖ നടന്മാർക്കൊപ്പം നായിക ആയി എത്തിയേനെ, അന്ന് വിജയുടെ നായിക ആയി എത്തിയേനെ, എന്നാൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമായിരുന്നു, എന്നാൽ അത് നടക്കില്ല എന്ന് വെളിപ്പെടുത്തിയതുകൊണ്ടാണ് ആ നായികാ വേഷം കിട്ടാതിരുന്നത് ബാലാംബിക പറയുന്നു.

അതുപോലെ വിജയ് കാന്തിനൊപ്പവും, അഭിനയിക്കാൻ തന്നെ വിളിച്ചിരുന്നു , പ്രമുഖ നടന്മാരോടൊപ്പം ഹീറോയിൻ ആയി അഭിനയിപ്പിക്കാം എന്നാൽ അവർക്ക് എല്ലാരീതിയിലും അഡ്ജസ്റ്റ് ചെയ്യണം അതിന് തൻ തയ്യാറായില്ല, കൂടാതെ അച്ഛനും സമ്മതിച്ചില്ല, അതിന്റെ ആവശ്യമില്ലല്ലോ  ബാലാംബിക പറയുന്നു. എന്നാൽ അന്ന് അതിനെ തയ്യാറയിരുന്നെങ്കിൽ ഇന്നു തന്റെ തലവര തന്നെ മാറിയേനെ, വിവാഹ ശേഷംബന്ധം ഒഴിഞ്ഞു ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിച്ചു നടി പറയുന്നു.