അർഹാമിന് കൂട്ടായി ഒരാൾ കൂടിയെത്തുന്നു; സന്തോഷം പങ്കുവച്ച് ശ്രീലക്ഷ്മി ശ്രീകുമാർ!

നടിയും പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാർ വീണ്ടും അമ്മയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമം വഴി ഇക്കാര്യം അറിയിച്ചത്. നിറവയറിലുള്ള വിഡിയോ ആണ് താരം പങ്കുവച്ചത്. ശ്രീലക്ഷ്മിഅടുത്തിടെയാണ് മൂത്തമകന് ഒരു…

നടിയും പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാർ വീണ്ടും അമ്മയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമം വഴി ഇക്കാര്യം അറിയിച്ചത്. നിറവയറിലുള്ള വിഡിയോ ആണ് താരം പങ്കുവച്ചത്. ശ്രീലക്ഷ്മിഅടുത്തിടെയാണ് മൂത്തമകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം പങ്കുവച്ചത്.

‘ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം’, എന്ന കുറിപ്പോടെയാണ് ജീവിതത്തിലെ പുതിയ സന്തോഷം ശ്രീലക്ഷ്മിപങ്കുവച്ചത്. നിറവയറിൽ ഭർത്താവിനും മകനും ഒപ്പമിരിക്കുന്ന വിഡിയോയും താരം പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ശ്രീലക്ഷ്മിയ്്ക്കും ജിജിൻ ജഹാംഗീറും ആശംസകളറിയിച്ചെത്തുന്നത്. ശ്രീലക്ഷ്മിയും ജിജിൻ ജഹാംഗീറും അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ 2019 ൽ ആണ് വിവാഹിതരായത്.

ജിജിൻ കൊല്ലം സ്വദേശിയാണ്. എറണാകുളത്തെ കോളെജ് പഠനകാലത്ത് അയൽവാസികളായിരുന്നു ജിജിന്റെ കുടുംബം അപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്2022 മാർച്ച് 10 ന് ആണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. അർഹാം ജിജിൻ ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ പേര്. അതേ സമയം അവതാരകയായിട്ടാണ് ശ്രീലക്ഷ്മി കരിയർ ആരംഭിച്ചത്. മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയായ ബിഗ്ഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയുമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാർ