ഞെട്ടിപ്പിക്കുന്ന മേക്കോവറില്‍ ടൊവിനോ!! ‘അദൃശ്യ ജാലകങ്ങള്‍’ ട്രെയിലര്‍ എത്തി

ടൊവിനോ തോമസ് ഞെട്ടിക്കുന്ന മേക്കോവറിലെത്തുന്ന ഡോ. ബിജു ചിത്രമാണ് ‘അദൃശ്യ ജാലകങ്ങള്‍’. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്നതാണ്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ടൊവിനോ 15 കിലോ ഭാരം…

ടൊവിനോ തോമസ് ഞെട്ടിക്കുന്ന മേക്കോവറിലെത്തുന്ന ഡോ. ബിജു ചിത്രമാണ്
‘അദൃശ്യ ജാലകങ്ങള്‍’. ഡോ. ബിജു സംവിധാനം ചെയ്യുന്ന ചിത്രം യുദ്ധത്തെ മനുഷ്യനിര്‍മിത ദുരന്തമായി ചിത്രീകരിക്കുന്നതാണ്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ടൊവിനോ 15 കിലോ ഭാരം കുറച്ചിരുന്നു. ഇന്ദ്രന്‍സ്, നിമിഷ സജയന്‍ എന്നിവരും ചിത്ത്രില്‍ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

അദൃശ്യ ജാലകങ്ങളുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടക്കുന്നതിന്റെ ഭാഗമായി മേളയുടെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തെത്തിയത്. മേളയിലെ മത്സര വിഭാഗത്തിലേക്കും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. ഈ നേട്ടം നേടുന്ന ആദ്യ മലയാള ചിത്രവുമാണ് ‘അദൃശ്യ ജാലകങ്ങള്‍’. നവംബര്‍ 3 മുതല്‍ 17 വരെയാണ് ടാലിന്‍ ബ്ലാക്ക് നൈറ്റ്‌സ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്.

സ്‌നേഹം, സമാധാനം, നീതി, ബന്ധങ്ങള്‍, വിവേകം എന്നിവയ്ക്കുവേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്. എഡിറ്റര്‍ ആന്‍ഡ് ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ഡേവിസ് മാനുവല്‍, അസോഷ്യേറ്റ് പ്രൊഡ്യൂസര്‍ ജയശ്രീ ലക്ഷ്മി നാരായണന്‍, ഡി.ഒ.പി. യദു രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ ദിലീപ് ദാസ്, എന്നിവരൊക്കെയാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.