ആദ്യ ചിത്രത്തില്‍ തൃഷയ്ക്ക് ലഭിച്ച പ്രതിഫലം 500 രൂപ!! ലിയോയിലേത് ഞെട്ടിപ്പിക്കുന്ന തുക

തെന്നിന്ത്യയിലെ താരറാണിയാണ് നടി തൃഷ. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ നായികയാണ് താരം. രണ്ടര പതിറ്റാണ്ടായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ സജീവമാണ് നടി. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍…

തെന്നിന്ത്യയിലെ താരറാണിയാണ് നടി തൃഷ. തെന്നിന്ത്യയിലും ബോളിവുഡിലും ശ്രദ്ധേയ നായികയാണ് താരം. രണ്ടര പതിറ്റാണ്ടായി തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ സജീവമാണ് നടി. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് തൃഷ.

16ാം വയസിലാണ് തൃഷയുടെ സിനിമാ അരങ്ങേറ്റം. 1999ല്‍ പുറത്തെത്തിയ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ അരങ്ങേറ്റം കുറിച്ചത്. കരിയറിലെ രണ്ടാം ചിത്രത്തിലൂടെ തന്നെ താരം നായികയായും ശ്രദ്ധേയായി. 2002 ല്‍ എത്തിയ മൌനം പേസിയതേയിലൂടെയാണ് താരം നായികയായി എത്തിയത്. 2004 ല്‍ പ്രഭാസിന്റെ നായികയായി എത്തിയ തെലുങ്ക് ചിത്രം വര്‍ഷമാണ് തൃഷയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം. പിന്നീടങ്ങോട്ട് താരമൂല്യം വര്‍ധിച്ചു.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിലൂടെ താരമൂല്യം ഉയര്‍ന്നതും പ്രതിഫലത്തിനെ കുറിച്ചുമാണ് സോഷ്യലിടത്തെ ചര്‍ച്ചകള്‍. ആദ്യ ചിത്രത്തില്‍ തൃഷയ്ക്ക് ലഭിച്ച പ്രതിഫലം വെറും 500 രൂപ ആയിരുന്നു.

തൃഷയുടെ അഭിനയ ജീവിതത്തിലെ വമ്പന്‍ ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആണ്. പൊന്നിയിന്‍ സെല്‍വനില്‍ കുന്ദവൈ എന്ന കഥാപാത്രമായാണ് തൃഷ എത്തിയത്. പൊന്നിയിന്‍ സെല്‍വന്‍ 1ല്‍ തൃഷ വാങ്ങിയ പ്രതിഫലം 2 കോടിയായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരത്തിന്റെ പ്രതിഫലം 3 കോടിയിലേക്ക് ഉയര്‍ത്തിയിരുന്നു. നിലവില്‍ താരം നായികാവേഷത്തിന് വാങ്ങുന്ന പ്രതിഫലം 5 കോടിയാണ്. അജിത്തിന്റെ വിടാമുയര്‍ച്ചിക്ക് ശേഷം തൃഷയുടേതായി അണിയറയിലൊരുങ്ങുന്നത് മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ്. കമല്‍ ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്.

മാത്രമല്ല, വരാനിരിക്കുന്ന ചിത്രങ്ങളില്‍ നിര്‍മ്മാതാക്കള്‍ തൃഷയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് 12 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. ഓഫര്‍ തൃഷ സ്വീകരിക്കുന്നതോടെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായി തൃഷ മാറും. തെന്നിന്ത്യന്‍ നായികമാരില്‍ പ്രതിഫലത്തില്‍ ഒന്നാമത് നയന്‍താരയാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ജവാനില്‍ നയന്‍താര വാങ്ങിയത് 10- 11 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.