നോബി ഇനി സ്റ്റാർ മാജിക്കിലേക്ക് തിരിച്ചു വരില്ലേ , ലക്ഷ്മിയുടെ കമന്റ് ഏറ്റെടുത്ത് ആരാധകർ

മലയാളികളായ മിനിസ്ക്രീൻ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട  പരിപാടിയാണ് സ്റ്റാർ മാജിക്ക്.അനു നിമിഷം കൊണ്ട് ഏറ്റവും മികച്ച പ്രേക്ഷക പ്രീതിയാണ് ഈ ഷോയ്ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്. അതെ പോലെ ഈ പരിപാടിയിൽ ഏറ്റവും മികച്ച  മിമിക്രി…

noby01

മലയാളികളായ മിനിസ്ക്രീൻ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട  പരിപാടിയാണ് സ്റ്റാർ മാജിക്ക്.അനു നിമിഷം കൊണ്ട് ഏറ്റവും മികച്ച പ്രേക്ഷക പ്രീതിയാണ് ഈ ഷോയ്ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്. അതെ പോലെ ഈ പരിപാടിയിൽ ഏറ്റവും മികച്ച  മിമിക്രി കലാകാരന്മാരും സീരിയൽ താരങ്ങളുമാണ് പങ്കെടുക്കുന്നത്.ഈ ഷോയുടെ ഏറ്റവും മികച്ച അവതരികയാണ് ലക്ഷ്മി നക്ഷത്ര.ആസ്വാദകർ സ്റ്റാർ മാജിക്ക് എന്ന  പരിപാടിയിലൂടെ പ്രിയങ്കരനായി മാറിയ താരമാണ് നോബി. താരം അറിയപ്പെടുന്നത് തന്നെ തഗ്ഗുകളുടെ രാജാവെന്നാണ്. ഇതിന് മുൻപ് മിമിക്രി രംഗത്തും അതെ സ്റ്റേജ് ഷോകളിലും വളരെ സജീമായ താരമാണ് നോബി.പക്ഷെ എന്നാൽ  സ്റ്റാർ മാജിക്ക് എന്ന സീരിയലിലൂടെയാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ കിട്ടുന്നത്.മറ്റൊരു പ്രത്യേകത എന്തെന്നാൽ സ്റ്റാർ മാജിക്കിൽ സൂപ്പർ താരമായി   തിളങ്ങി നിൽക്കുമ്പോഴായിരുന്നു ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് നോബി പോകുന്നത്.താരം അവസാനം വരെ ബിഗ് ബോസ് ഷോയിലുണ്ടായിരുന്നു.അതെ പോലെ ഹൗസിലെ എല്ലാവരോടും  മികച്ച ബന്ധവും സ്നേഹവും നോബി പുലർത്തിയിരുന്നു.

noby
noby

അത് കൊണ്ട് തന്നെ നോമിനേഷൻ റൗണ്ടുകളിൽ താരം എത്തിയിരുന്നില്ല.എട്ടാം സ്ഥാനത്തായിരുന്നു നോബി.അതെ പോലെ ടോപ്പ് എട്ടിൽ നിൽകുമ്പോളാണ് ഷോ തൽകാലത്തേക്ക് നിർത്തിവെക്കുന്നത്.ഇവരൊക്കെ തന്നെ  ഫിനാലെയിലേക്കും  എത്തിയിരുന്നു. ആരാധകർ  ഓരോ നിമിഷവറും  ചോദിച്ചു കൊണ്ടിരിക്കുന്നത്  ബിഗ് ബോസ് ഷോ അവസാനിച്ച് നാളുകളായിട്ടും എന്ത് കൊണ്ടാണ് നോബി സ്റ്റാർ മാജിക്കിലേക്ക് തിരികെ വരാത്തതെന്നാണ് . പ്രേക്ഷകർക്ക് അറിയേണ്ടത് എന്തെന്നാൽ നോബി ഇനി ഷോയിലേയ്ക്ക് തിരികെ വരില്ലേ എന്ന് തന്നെയാണ്. ഇപ്പോൾ താരം സ്റ്റാർ മാജിക്കിലേയ്ക്ക് തിരികെ വരാത്തതിനെ കുറിച്ച് തുറന്ന് പറയുകയാണ് മലയാളത്തിന്റെ പ്രമുഖ അവതാരക ലക്ഷ്‌മി നക്ഷത്ര. ലക്ഷ്‌മി  ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നപ്പോഴാണ് ഇതിനെ കുറിച്ച വെളിപ്പടുത്തിയത്. ഇതിനെ കുറിച്ച് തന്നെ കുറെ പേര്‍ ചോദിക്കുന്നു.അത് കൊണ്ട് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തുന്നതെന്ന് താരം  പറയുന്നു.ലക്ഷ്മി ഈ കാര്യത്തിനെ കുറിച്ച് സംസാരിച്ചത് യഥാർത്ഥത്തിൽ  നോബി ചേട്ടൻ മറുപടി തരാനുള്ളതാണെന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ്.

noby2
noby2

ലക്ഷ്മി നക്ഷത്രയുടെ  വാക്കുകളിലേക്ക്…..

നോബി ഓണപരിപാടിയിൽ പങ്കെടുക്കാത്തത് കൊണ്ട് ഒരു പാട് മിസ് ചെയ്തു എന്ത് കൊണ്ടായിരിക്കാം നോബി ചേട്ടൻ വരാത്തത് എന്നുള്ള ആരാധകന്റെ കമന്റിനെ കുറിച്ചായിരുന്നു ലക്ഷ്മിയുടെ മറുപടി.കുറച്ചു പേർ  ചോദിക്കുന്നുണ്ടായിരുന്നു. ഏതൊരു ചാനലിലും നമ്മൾ ഷോ ചെയ്യാൻ പോകുമ്പോൾ കമ്പനി കുറച്ച് നിയമങ്ങളും,നിയന്ത്രങ്ങളും ഒരേ പോലെ തരും. ഇതൊക്കെ തന്നെ നന്നായി വായിച്ച് നോക്കിയാൽ പണി കിട്ടില്ല പക്ഷെ എന്നാൽ വായിച്ച് നോക്കിയില്ലെങ്കിൽ നല്ല പണി കിട്ടും.ബിഗ് ബോസ് എന്ന ഷോയിലേക്ക് നോബി ചേട്ടൻ പോയി.ചേട്ടന് ഇനി ആറ് മാസം വരെ എഗ്രിമെന്റ് ഉണ്ട്.നമ്മളെല്ലാം തന്നെ ഏത് ഷോയിലേക്ക്  പോയാലും, ചാനൽ പറയുന്ന കുറെ കാര്യങ്ങൾ വായിച്ചു നോക്കി ഒപ്പിട്ടു കൊടുക്കണം.അതെ പോലെ തന്നെ കമ്പനിയുമായുള്ള കരാറിൽ ഒപ്പ് വെച്ച് കഴിഞ്ഞാൽ അവർ പറയുന്നത് അനുസരിക്കേണ്ടി വരും.ബിഗ് ബോസ് കഴിഞ്ഞുവെങ്കിലും നോബി ചേട്ടന്റെ കരാർ‍ ഇത് വരെ കഴിഞ്ഞില്ല.അത് കഴിയാൻ ഇനിയൊരു ആറ് മാസം എങ്കിലും എടുക്കുമെന്നും ലക്ഷ്‌മി വളരെ വിശദമായി തന്നെ പറയുന്നു.