‘മമ്മൂട്ടിയുടെ ശബ്ദത്തില്‍ മേജര്‍ മഹാദേവന്‍, ഏജന്റ് ആക്ഷന്‍ പാക്ക്ഡ് ട്രെയ്‌ലര്‍ പുറത്തുവിട്ടു

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ്. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കു ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹത്തിന്റെ ശബ്ദം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിച്ചില്ല.…

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്ന മാസ്സ് ചിത്രമാണ് ഏജന്റ്. തെലുങ്കിനോടൊപ്പം മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്കു ട്രെയ്‌ലറില്‍ മമ്മൂട്ടിയുടെ ഡബ്ബിങ് പൂര്‍ത്തിയാകാത്തതിനാല്‍ അദ്ദേഹത്തിന്റെ ശബ്ദം പൂര്‍ണമായി ഉപയോഗിക്കാന്‍ സാധിച്ചില്ല. ആരാധകര്‍ക്ക് പ്രസ്തുത കാര്യം ഉള്‍കൊള്ളാന്‍ സാധിക്കാതെ വരികയും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പ്രസ്തുത അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തില്‍ തന്നെ ഏജന്റ് മലയാളം ട്രയ്‌ലര്‍ റിലീസായിരിക്കുകയാണ് ഇപ്പോള്‍. തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് പൂര്‍ണ്ണമായി ചെയ്യുന്നത്.

ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ട്രൈലെര്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന ചിത്രമാണെന്ന് ഉറപ്പ് നല്‍കുന്നു.മമ്മൂട്ടി റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായി ബിഗ് ബഡ്ജറ്റിലാണ് പൂര്‍ത്തിയായത്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ സാക്ഷി വൈദ്യ നായികാ വേഷം ചെയ്തിരിക്കുന്നു. ചിത്രത്തിലെ ‘ദി ഗോഡ്’ എന്ന നിര്‍ണ്ണായക വേഷത്തില്‍ ഡിനോ മോറിയ അഭിനയിക്കുന്നുണ്ട്. അഖില്‍,ആഷിക് എന്നിവര്‍ നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

ഹിപ്പോപ്പ് തമിഴന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് റസൂല്‍ എല്ലൂരണ് ആണ്. എഡിറ്റര്‍ ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നവീന്‍ നൂലിയാണ്. കലാസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡല്‍ഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റര്‍ടൈന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് നിര്‍മ്മിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.