പ്രൊഡ്യൂസര്‍മാര്‍ക്ക് മരം കുലുക്കി കിട്ടുന്നതല്ല പണം!!! അമിത പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കും, മുന്നറിയിപ്പുമായി സുരേഷ് കുമാര്‍

അടുത്തിടെയായി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നിറയുന്നത്. യുവതാരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. കൃത്യ സമയത്ത് സെറ്റില്‍ വരാതിരിക്കുക, ഷൂട്ടിംങ് സെറ്റുകളില്‍ പ്രശ്‌നമുണ്ടാക്കുക, പല ചിത്രങ്ങള്‍ക്ക് ഒരു സമയം ഡേറ്റ് കൊടുക്കുക…

അടുത്തിടെയായി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നിറയുന്നത്. യുവതാരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. കൃത്യ സമയത്ത് സെറ്റില്‍ വരാതിരിക്കുക, ഷൂട്ടിംങ് സെറ്റുകളില്‍ പ്രശ്‌നമുണ്ടാക്കുക, പല ചിത്രങ്ങള്‍ക്ക് ഒരു സമയം ഡേറ്റ് കൊടുക്കുക തുടങ്ങി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ്
നിര്‍മ്മാതാവും ഫിലിം ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍.
അമിതമായി പ്രതിഫലം ചോദിക്കുന്ന താരങ്ങള്‍ക്ക് വാണിങ് നല്‍കിയിരിക്കുകയാണ് സുരേഷ് കുമാര്‍.


പ്രൊഡ്യൂസര്‍മാര്‍ നോട്ടടിച്ചും മരം കുലുക്കിയുമല്ല പണം കൊണ്ടുവരുന്നത്. അത് എല്ലാവരും മനസിലാക്കണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മാത്രമല്ല അമിതമായി പ്രതിഫലം ചോദിക്കുന്ന താരങ്ങളെ സിനിമകളില്‍ നിന്നും ഒഴിവാക്കുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ക്കിടയിലാണ് സുരേഷ് കുമാര്‍ നിലപാട് തുറന്നുപറഞ്ഞത്. ായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയില്‍ ചോദിക്കുന്ന നടന്‍മാരെ ഒഴിവാക്കി സിനിമ മുന്നോട്ട് പോകുമെന്നും നിര്‍മ്മാതാവ് തുറന്നുപറഞ്ഞു.