ഞെട്ടിക്കുന്ന മേക്കോവറില്‍ ലെജന്‍ഡ് ശരവണന്‍!!!

പ്രശസ്തമായ ശരവണ സ്റ്റോഴ്‌സ് ഉടമയില്‍ നിന്നും നായകനായി മാറിയ താരമാണ് ലെജന്‍ഡ് ശരവണന്‍. 52ാം വയസ്സില്‍ നായകനായിട്ടാണ് ശരവണന്‍ സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. സ്വന്തമായി തന്നെ നിര്‍മ്മിച്ച ലെജന്‍ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു ശരവണന്റെ സിനിമാ…

പ്രശസ്തമായ ശരവണ സ്റ്റോഴ്‌സ് ഉടമയില്‍ നിന്നും നായകനായി മാറിയ താരമാണ് ലെജന്‍ഡ് ശരവണന്‍. 52ാം വയസ്സില്‍ നായകനായിട്ടാണ് ശരവണന്‍ സിനിമാ ലോകത്തേക്ക് ചുവടുവച്ചത്. സ്വന്തമായി തന്നെ നിര്‍മ്മിച്ച ലെജന്‍ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു ശരവണന്റെ സിനിമാ എന്‍ട്രി.

ഇപ്പോഴിതാ ഞെട്ടിക്കുന്ന മേക്കോവറിലെത്തിയിരിക്കുകയാണ് ശരവണന്‍. താടിയില്‍ സ്‌റ്റൈലിഷ് ഗെറ്റപ്പിലെത്തിയ ശരവണന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്.

ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശരവണന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. എപ്പോഴും ക്ലീന്‍ ഷേവില്‍ കണ്ടിരുന്ന ശരവണന്‍ ഇപ്പോള്‍ താടി ലുക്കിലാണ് എത്തിയിരിക്കുന്നത്. പുതിയ സിനിമയ്ക്കു വേണ്ടിയാണ് ശരവണന്റെ ഈ പുതിയ ലുക്കെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ഛായയാണ് ശരവണന്റെ പുതിയ ലുക്കെന്നും ആരാധകര്‍ പറയുന്നു.