അതെ..! ഞാന്‍ സ്വപ്നം കാണുകയാണ്…! അഹാനയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍..!

മലയാള സിനിമാ രംഗത്തെ യുവ നടിമാരില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അഹാന ഇതിനോടകം തന്നെ നായികയായി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. ഒരു അഭിനേത്രി എന്ന…

മലയാള സിനിമാ രംഗത്തെ യുവ നടിമാരില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ അഹാന ഇതിനോടകം തന്നെ നായികയായി സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. ഒരു അഭിനേത്രി എന്ന ലേബലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കലാകാരിയല്ല അഹാന. സംവിധാനം, ആലാപനം, എഡിറ്റിംഗ് എന്നീ മേഖലകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. അതുപോലെ യൂട്യൂബര്‍ കൂടിയായ തരാത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

സിനിമാ ജീവിതത്തെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും താരമായ അഹാനയുടെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഒറ്റ നോട്ടത്തില്‍ അഹാനയിപ്പോള്‍ മൊണാലിസയെ പോലിരിക്കുന്നു എന്നാണ് പുതിയ പോസ്റ്റ് കണ്ട് ആരാധകര്‍ പറയുന്നത്. എപ്പോഴും വ്യത്യസ്തമായ തന്റെ ഫോട്ടോഷൂട്ടുകളുമായി അഹാന ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇത്തവണയും മനോഹര ചിത്രങ്ങളുമായാണ് അഹാന എത്തിയിരിക്കുന്നത്.

എന്റെ കണ്ണിലെ തിളക്കം നിങ്ങള്‍ കണ്ടില്ലേ.. ഞാന്‍ തുടര്‍ച്ചയായി സ്വപ്‌നം കണ്ടുകൊണ്ടിരിക്കുകയാണ് എന്ന് കുറിച്ചുകൊണ്ടാണ് അഹാന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ജിക്‌സണ്‍ ആണ് അഹാനയുടെ ഫോട്ടോകള്‍ പകര്‍ത്തിയിരിക്കുന്നത്. അഹാനയുടെ പുതിയ ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത് സാംസണ്‍ ആണ്.

അഹാന ധരിച്ച വസ്ത്രവും അതിന്റെ സ്റ്റൈലിംഗും ചെയ്തിരിക്കുന്നത് ലൈഫ് ഓഫ് കളേഴ്‌സാണ്. താരത്തിന്റെ പുതിയ ലുക്ക് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ അഹാനയുടെ പുതിയ ഫോട്ടോകള്‍ ഇഷ്ടപ്പെട്ട് കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.