ഞാന്‍ ഈ സ്‌നേഹത്തിന് മുന്നില്‍ കടപ്പെട്ടിരിക്കുന്നു..! നടി അനുശ്രീയെ കുറിച്ച് കുറിപ്പ്..!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ..2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി ഒട്ടേറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം ഈ നടിയ്ക്ക് ലഭിച്ചിട്ടുണ്ട്.…

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ..2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായി ഒട്ടേറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം ഈ നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. എത്ര വലിയ നടിയായാലും തന്റെ നാടിനേയും നാട്ടുകാരേയും കൂടെയുള്ള മറ്റുള്ളവരേയും സ്‌നേഹിക്കുന്ന അനുശ്രീ മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ്.

ഇപ്പോഴിതാ അനുശ്രീയെ കുറിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റായ നിഥിന്‍ മണിയന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിഥിന്‍ മണിയനെ അനുശ്രീയുടെ പോസ്റ്റുകളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ്. അനുശ്രീ പലതവണ നിഥിനൊപ്പമുള്ള ഫോട്ടോകള്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. കൂടെ പിറന്നില്ലെങ്കിലും തനിക്ക് അനിയനാണ് നിഥിന്‍ മണിയന്‍ എന്നായിരുന്നു അനുശ്രീ പറഞ്ഞത്.

ഇപ്പോഴിതാ അനുശ്രീയെ കുറിച്ച് നിഥിന്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ച വാക്കുകളും ശ്രദ്ധേയമാവുകയാണ്.. ചേച്ചിക്കൊപ്പം ഉള്ള മൂന്നു വര്‍ഷങ്ങള്‍ 30 വര്‍ഷങ്ങള്‍ പോലെ…എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് തുടങ്ങിയിരിക്കുന്നത്. മുന്‍ജന്മ പുണ്യം പോലെ വളരെ യാദൃശ്ചികമായി ചേച്ചിയോടൊപ്പം മേക്കപ്പ് അസിസ്റ്റന്റ് ആയി എത്തി,പക്ഷേ അങ്ങനെയൊരു ബന്ധത്തിനപ്പുറം, സ്വന്തം കൂടപ്പിറപ്പ് എന്നുപറയുന്നതാവും ശരി എന്നാണ് നിഥിന്‍ കുറിയ്ക്കുന്നത്. അനുശ്രീയ്‌ക്കൊപ്പമുള്ള ഓരോ നിമിഷങ്ങളും വിലപ്പെട്ടതും ഓര്‍ത്തുവെയ്ക്കാനുള്ളതാണെന്നും കുറിപ്പില്‍ പറയുന്നു.. ചേച്ചിയായി, സുഹൃത്തായി, ചങ്കായി മാറിയ കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്ക് തന്നെ മറക്കാനാവാത്ത ഒട്ടനവധി ഓര്‍മ്മകള്‍ നിറഞ്ഞതാണ്.. ഒരായുസ്സ് എന്ന പോലെ ഞാന്‍ ഈ സ്‌നേഹത്തിനു മുന്നില്‍ കടപ്പെട്ടിരിക്കുന്നു എന്ന് കുറിച്ച നിഥിന്‍

ഇത്രയേറെ കെയറിങ്,സ്‌നേഹം അറിയാന്‍ കഴിഞ്ഞത് തന്നെ പുണ്യം എന്നും സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ഈ കൈകളില്‍ കൊണ്ടെത്തിച്ച സര്‍വ്വേശ്വരന് ഓരായിരം നന്ദി ഒപ്പം എന്റെ പ്രിയപ്പെട്ട ചേച്ചിക്കും..എന്നും എഴുതിയിരിക്കുന്നു. അനുശ്രീയെ കുറിച്ച് നിഥിന്‍ കുറിച്ച വാക്കുകള്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്.. തല്ലി ഓടിച്ചാലും ഈ ബാധ.. ഒഴിയാബാധയായി ചേച്ചിയെ വിട്ടു പോകില്ലെന്ന് കോടതി സമക്ഷം ഇതോടൊപ്പം അറിയിച്ചുകൊള്ളുന്നു.