നൈറ്റി ഇട്ട് അഹാനയുടെ ഡാൻസ്, തകർത്തുവെന്ന് ആരാധകരും!

അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ…

ahaana new dance

അഭിനയം ആണെങ്കിലും നൃത്തം ആണെങ്കിലും ആലാപനം ആണെങ്കിലും തന്റെ കയ്യിൽ ഭദ്രം ആണെന്ന് തെളിയിച്ച താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ നിരവധി ആരാധകർ ഉള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ കൂടി മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ്. നടൻ കൃഷ്ണകുമാറിന്റെ മകൾ ആയ അഹാനയ്ക്ക് മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകുന്നത്. ടോവിനോ തോമസ് നായകനായ ലൂക്കയിൽ നായികയായി എത്തിയത് അഹാന ആയിരുന്നു. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്  ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. ഇന്ന് മലയാളത്തിലെ യുവനടിമാരുടെ ഇടയിൽ സ്ഥാനം നേടിയിരിക്കുകയാണ് അഹാന. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെയും തന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇവയ്‌ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. ഇൻസ്റ്റാഗ്രാമിൽ ആണെങ്കിലും ഫേസ്ബുക്കിൽ ആണെങ്കിലും എല്ലാം അഹാന സജീവമാണ്.

ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസിൽ അഹാന പങ്കുവെച്ച ഒരു നൃത്ത വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. റിങ്ക റിങ്ക എന്ന് തുടങ്ങുന്ന ഗാനത്തിനാണ് താരം ചുവട് വെച്ചിരിക്കുന്നത്. വീടിന്റെ ബാൽക്കണിയിൽ നിന്നും കൊണ്ടുള്ള അഹാനയുടെ നൃത്തം വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. നൈറ്റി അണിഞ്ഞു കൊണ്ടുള്ള ഡാൻസ് വിഡിയോയ്ക്നിരവധി ആളുകൾ ആണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഈ വിഡിയോയ്ക് സഹോദരി ദിയ കൃഷ്‌ണൻ തമാശ രൂപേണ എന്താടാ എന്ത് പറ്റി എന്ന കമെന്റ് ആണ് നൽകിയിരിക്കുന്നത്. നിരവധി പേരാണ് രസകരമായ പല കമെന്റുകളുമായി എത്തിയിരിക്കുന്നത്.

Ahaana about school life
Ahaana about school life

നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്‌ണകുമാറിന്റെ കുടുംബം മലയാള പ്രേക്ഷകർക്ക് ഏറെ സുപരിചതം ആണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ കുടുംബം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധക ശ്രദ്ധ നേടാറുമുണ്ട്.