സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അഹാന കൃഷ്ണ. അഹാന മാത്രമല്ല അഹാനയുടെ കുടുംബത്തില്‍ എല്ലാവരും സോഷ്യല്‍ മീഡിയ വഴി മലയാളികളുടെ പ്രിയപ്പെട്ടവര്‍ ആയ വ്യക്തികളാണ്. താരത്തിന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തന്റെ പഴയകാല ചിത്രം പങ്കുവെച്ച് വീണ്ടും എത്തിയിരിക്കുകയാണ് അഹാന. ഇത്തവണ 14 വയസ്സുള്ളപ്പോഴുള്ള തന്റെ ഫോട്ടോ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്.
പതിമൂന്ന് വര്‍ഷം മുന്‍പ് എടുത്ത ഫോട്ടോയും തന്റെ ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്ത് വെച്ച് താന്‍ ഒരുപാട് മാറിയോ എന്നാണ് ആരാധകരോടായി അഹാന ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം ഇത് ചോദിക്കുന്നത്. അതില്‍ ഭൂരിഭാഗം പേരും താരത്തിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്ന് തന്നെയാണ് പറയുന്നത്. ഇതിന് മുന്‍പും തന്റെ കുട്ടിക്കാല ചിത്രങ്ങളുമായി അഹാന ആരാധകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ എല്ലാവര്‍ക്കും സ്‌ട്രോബെറി വിതരണം ചെയ്യുന്ന കുഞ്ഞ് അഹാനയെ ആണ് ആരാധകര്‍ക്ക് കാണാന്‍ സാധിച്ചത്. അമ്മ സിന്ധു എടുത്ത വീഡിയോ പങ്കുവെച്ച് ആയിരുന്നു അഹാന എത്തിയത്. ആ വീഡിയോയും ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. തന്റെ എല്ലാ വിശേഷങ്ങളും ഈ തിരക്ക് പിടിച്ച ജീവിതത്തിനടയിലും ആരാധരുമായി പങ്കുവെയ്ക്കാനും അവരുമായി സംവദിക്കാനും അഹാന സമയം കണ്ടെത്താറുണ്ട്.
അത് തന്നെയാണ് താരത്തെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവള്‍ ആക്കി മാറ്റുന്നതും. നടി എന്നതിലുപരി അഹാന മികവ് തെളിയിക്കാത്ത മേഖലകള്‍ ഇല്ല. സംവിധായിക, നര്‍ത്തകി, ഗായിക, വ്‌ളോഗര്‍ എന്നീ നിലകളിലും താരം ശോഭിച്ചിട്ടുണ്ട്.
