ജീവിതത്തിലെ പുതിയ വഴിത്തിരിവ്!! ബ്രൈഡ് ടു ബി ചിത്രങ്ങളുമായി നടി അഹാന

മലയാളികളുടെ പ്രിയ താരമാണ് നടി അഹാന കൃഷ്ണകുമാര്‍. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അഹാന. മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തിയത്.…

മലയാളികളുടെ പ്രിയ താരമാണ് നടി അഹാന കൃഷ്ണകുമാര്‍. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അഹാന. മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് അഹാന സിനിമയിലേക്ക് എത്തിയത്.

സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് അഹാന. തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബ്രൈഡ് ടു ബി ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത്.
ഇതുവരെ ഒന്നും അറിയിക്കാതെ വിവാഹം ആയോ എന്നാണ് കമന്റുകള്‍ നിറയുന്നത്. ഒപ്പം ആശംസകളും നിറയുന്നുണ്ട്.

മനോഹരമായ പര്‍പ്പിള്‍ ഗൗണിലാണ് താരം എത്തിയിരിക്കുന്നത്. എന്റെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് എന്നു പറഞ്ഞാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്.
പോസ്റ്റിന് താഴെ നടിയുടെ സഹോദരി ഹന്‍സിക കൃഷ്ണയും കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം, ഇത് യഥാര്‍ഥ വിവാഹത്തിന്റേതല്ല എന്നാണ് അറിയുന്നത്.
പെയ്ഡ് പ്രമോഷന്റെ ഭാഗമാണ് ചിത്രങ്ങള്‍. മേരാള്‍ഡ ജ്വല്ലറിയുടെ പരസ്യമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.