മാളികപ്പുറത്തില്‍ അയ്യപ്പനാകേണ്ടിയിരുന്നത് ദിലീപ്!! സംഭവിച്ചതിനെ കുറിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. പ്രീ റിലീസ് പ്രൊമോഷന്‍ ഒന്നും കൂടാതെ മൗത്ത് പബ്ലിസിറ്റി വഴി കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററിലേക്ക് എത്തിച്ചത് മാളികപ്പുറമാണ്. കല്ല്യാണിയെയും അയ്യപ്പനെയും അത്രമേല്‍ ആണ്…

മലയാളത്തില്‍ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. പ്രീ റിലീസ് പ്രൊമോഷന്‍ ഒന്നും കൂടാതെ മൗത്ത് പബ്ലിസിറ്റി വഴി കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തിയ്യേറ്ററിലേക്ക് എത്തിച്ചത് മാളികപ്പുറമാണ്. കല്ല്യാണിയെയും അയ്യപ്പനെയും അത്രമേല്‍ ആണ് പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയത്. ഉണ്ണി മുകന്ദനാണ് ചിത്രത്തില്‍ അയ്യപ്പനായി തകര്‍ത്താടിയത്.

ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ മികച്ച ഹിറ്റാണ് മാളികപ്പുറം. ഇപ്പോഴിതാ ചിത്രത്തില്‍ അയ്യപ്പനാവേണ്ടിയിരുന്നത് നടന്‍ ദിലീപാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ മനസ്സില്‍ അയ്യപ്പനായി കണ്ടത് ദീലിപിനെ ആയിരുന്നെന്ന് അഭിലാഷ് പിള്ള പറഞ്ഞു. ദിലീപേട്ടനെ മനസ്സില് വച്ചാണ് മാളികപ്പുറം തിരക്കഥ എഴുതിയത്. പക്ഷെ അത് എനിക്ക് ചെയ്യാന്‍ പറ്റിയില്ല എന്നാണ് അഭിലാഷ് പിള്ള പറഞ്ഞത്.

ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് എന്നും അഭിലാഷ് പിള്ള പറയുന്നു. ദിലീപേട്ടനായിരുന്നു അയ്യപ്പനായെങ്കില്‍ ചിത്രം വെറേ ലെവല്‍ ആകുമായിരുന്നുവെന്നാണ് ആരാധകരും പറയുന്നു. അഭിലാഷ് പിള്ളയുടെ വാക്കുകള്‍ ദിലീപ് ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ദിലീപ് നായകനാവുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥന്റെ’ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് അഭിലാഷ് പിള്ളയുടെ വെളിപ്പെടുത്തല്‍. മാളികപ്പുറത്തിന്റെ പ്രമോഷനായി പോയപ്പോഴെല്ലാം എല്ലാവരും ചോദിച്ചതും ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ് എന്നും അഭിലാഷ് പങ്കുവച്ചു.