ഐശ്വര്യയും ആരാധ്യയും മറ്റൊരു വീട്ടിലാണ് ഇപ്പോൾ താമസം

തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ…

തെന്നിന്ത്യയിലെ താരസുന്ദരിയാണ് ഐശ്വര്യ റായ്, മോഡലിൽ നിന്നും നായികാ പദവിയിലേക്ക് താരം എത്തിച്ചേരുക ആയിരുന്നു. മോഹൻലാൽ നായകനായ ഇരുവർ എന്ന ചിത്രത്തിൽ കൂടിയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിച്ചേർന്നത്. തുടർന്ന് ബോളിവുഡിലേക്ക് എത്തിച്ചേർന്ന താരം അവിടെ താര റാണിയായി അരങ്ങ് വാഴുകയായിരുന്നു. ഐശ്വര്യയ്ക്ക് റായിക്ക് മുൻപ് തന്നെ നിരവധി ആളുകൾ ലോക സുന്ദരി പട്ടം നേടിയിട്ടുണ്ട് ശേഷവും എന്നാൽ ഇപ്പോഴും സുന്ദരി എന്ന വാക്ക് വിശേഷിപ്പിക്കുന്നത് ഐശ്വര്യയോട് ഉപമിച്ചാണ്.

ബോളിവുഡിൽ തിളങ്ങിയ താരം പിന്നീട് അഭിഷേകിനെ വിവാഹം ചെയ്തു ബോളിവുഡിന്റെ മകളായി മാറുകയായിരുന്നു. അഭിഷേകുമായുള്ള വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ ഇരുവരും വിവാഹമോചിതർ ആകുന്നു എന്ന തരത്തിൽ ഉള്ള വാർത്തകൾ പ്രചരിക്കുകയാണ്‌. ഇവർക്ക് ഒരു മകൾ കൂടി പിറന്നതോടെ ഇത്തരം ഗോസിപ്പുകൾക്ക് എല്ലാം കുറച്ച് നാളുകൾ ഇടവേള ലഭിച്ചിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ഇത്തരത്തിൽ ഉള്ള ഗോസിപ്പുകൾ പ്രചരിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. അഭിഷേകും ഐശ്വര്യയും തമ്മിൽ സ്വരചേർച്ച ഉണ്ടെന്നും ഇരുവരും ഇപ്പോൾ അകന്നാണ് കഴിയുന്നത് എന്നുമൊക്കെയുള്ള വാർത്തകൾ ഇതിന് മുൻപ് പ്രചരിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ അടുത്തിടെ നടന്ന ഒരു ഉൽഘാടനത്തിന് ഐശ്വര്യയും ആരാദ്യയും മാത്രം എത്തിയതോടെ ആണ് വീണ്ടും അഭിഷേകുമായി വേർപിരിഞ്ഞോ ഐശ്വര്യ എന്ന സംശയം പ്രേഷകർക്ഉണ്ടായത്. ഐശ്വര്യയുമായി അകന്നത് കൊണ്ടാണെന്നു ഇവർക്കൊപ്പം അഭിഷേക് വരാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്. മാത്രമല്ല, അഭിഷേകിന്റെ അമ്മയും സഹോദരിയുമായി ഐശ്വര്യ സ്വരച്ചേർച്ചയിൽ അല്ല എന്നും ഇവരുമായി വഴക്കിട്ടു ഐശ്വര്യ ഇപ്പോൾ മറ്റൊരു വീട്ടിൽ ആണ് ആരാധ്യയ്ക്ക് ഒപ്പം താമസിക്കുന്നത് എന്നുമാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ എന്നത്തേയും പോലെ തന്നെ ഇന്നും വെറും ഗോസിപ്പ് മാത്രമായിരിക്കും എന്നാണ് താരങ്ങളുടെ ആരാധകർ വിശ്വസിക്കുന്നത്.