ഓഡിഷന് പോയി റിജെക്ട് ആകാറുണ്ട്, മനസ്സ് തുറന്ന് ഐശ്വര്യ

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ്…

മായാനദി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ആദ്യ ചിത്രത്തിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. അടുത്തിടെ തന്റെ ആദ്യ കഥാപാത്രമായ അപ്പുവിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് കിട്ടിയ ഏറ്റവും വലിയ തുടക്കം ആയിരുന്നു മായാനദിയിലെ അപ്പു. അതിനു ശേഷം എനിക്ക് കിട്ടിയ അവസരങ്ങൾ എല്ലാം അപ്പുവിനെ റെഫറൻസ് ആയി എടുത്തിട്ടുള്ളവ ആയിരുന്നു. തമിഴിൽ നിന്നും അവസരങ്ങൾ വരുന്നുണ്ട്. അവരും മായാനദി കണ്ടിട്ടാണ് വിളിക്കുന്നത്. മായാനദിയുടെ ട്രൈലെർ ആദ്യം ഇറങ്ങിയപ്പോൾ തന്നെ സൂപ്പർ ആണെന്ന് എന്റെ സുഹൃത്തുക്കൾ എല്ലാം പറഞ്ഞിരുന്നു. അത് എന്റെ ആത്മവിശ്വാസം ഒരുപാട് വർധിപ്പിച്ചിരുന്നു എന്നും ഐശ്വര്യ പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷത്തിൽ ആണ് ഐശ്വര്യ ലക്ഷ്മി എത്തുന്നത്.

എന്നാൽ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഐശ്വര്യ ലക്ഷ്മി ഇപ്പോൾ. കുറെ സിനിമകളുടെ ഓഡിഷനുകളിൽ പോയി ഞാൻ റിജെക്ട് ആകാറുണ്ട്. ആദ്യമൊക്കെ എനിക്ക് അതിൽ ഒരുപാട് വിഷമം തോന്നിയിരുന്നു. എന്താണ് അവർ എന്നെ റിജെക്റ്റ് ചെയ്തത് എന്നൊക്കെ ഞാൻ ചിന്തിച്ചിട്ടുണ്ട്. പിന്നെ ആണ് എനിക്ക് മനസ്സിലായത് എന്നെ റിജെക്ട് ചെയ്ത സിനിമകൾക്ക് ഒന്നും എന്നെ ആവിശ്യം ഇല്ലായിരുന്നു എന്ന്. തമിഴിൽ ഇപ്പോൾ ധനുഷ് സാറിന് ഒപ്പം അഭിനയിച്ച സിനിമയിലും ഓഡിഷനിൽ കൂടിയാണ് എന്നെ സെലെക്റ്റ് ചെയ്തത്. സെലക്‌ഷൻ കിട്ടിയ സമയത്ത് ഒരുപാട് സന്തോഷവും തോന്നി.

ഓഡിഷനിൽ അവസരം ലഭിച്ചില്ല എന്ന് പറഞ്ഞു അതിനെ നിസ്സാരമായി ഞാൻ തള്ളിക്കളയാറില്ല അത് കൊണ്ട് തന്നെ ഓഡിഷനുകളിൽ എനിക്ക് കഴിയുന്ന രീതിയിൽ ഒക്കെ റിജെക്റ്റ് ആകാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട് എന്നും ആണ് അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞത്.