വിവാഹ വേഷത്തിൽ ഉള്ള ചിത്രങ്ങളുമായി അനുമോൾ

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത്…

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അനുമോൾ പങ്കുവെച്ച തന്റെ ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹവേഷത്തിൽ ഉള്ള ചിത്രമാണ് അനുമോൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഇതോടെ അനുമോളുടെ വിവാഹം ആയോ എന്ന സംശയം സ്വാഭാവികമായും പ്രേക്ഷകർക്കും ഉണ്ടാകാം. അത് കൊണ്ട് തന്നെ എന്റെ വിവാഹം അല്ല എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങൾ അനുമോൾ ഫേസ്ബുക്കിൽ കുറിച്ചത്. നവവധുവായി അണിഞ്ഞൊരുങ്ങിക്കൊണ്ടുള്ള അനുവിന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ് ആയ സൗമ്യ ശ്യാമിന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയാണ് അനുമോൾ നവവധു ആയി അണിഞ്ഞൊരുങ്ങിയത്.

നിരവധി പേരാണ് ചിത്രത്തിന് കമെന്റുകളുമായി എത്തിയത്. നല്ല ഭംഗി ഉണ്ട്, മനോഹരം ആയിട്ടുണ്ട്, എന്തൊരു ഭംഗിയാണ് കാണാൻ, ചേച്ചി പൊളിച്ചു തുടങ്ങിയ കമെന്റുകൾ ആണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാദാരണ സിമ്പിൾ ലുക്കിൽ മാത്രം കാണാറുള്ള അനുവിനെ ഇത്ര മേക്കപ്പോടെ കണ്ടപ്പോൾ അടിപൊളി എന്നാണ് ആരാധകരും പറയുന്നത്.