സിനിമകളിൽ അവസരം ലഭിച്ചില്ലെങ്കിൽ ടോയിലറ്റ് ക്‌ളീൻ വരെ ചെയ്യും ;സോപ്പ് നിർമ്മാണം നിർത്തുന്നു എന്ന് നടി ;ഐശ്വര്യ 

എല്ലാം ഭാഷകളിലും അഭിനയം കാഴ്ച്ച വെച്ച നടി ഐശ്വര്യ ഭാസ്‍കർ, ഇപ്പോൾ തന്റെ ബിസ്സിനെസ്സ് ആയ സോപ്പ് നിർമ്മാണം നിര്ത്തുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താൻ പണത്തിന് വേണ്ടിയല്ല ബിസിനസ്…

എല്ലാം ഭാഷകളിലും അഭിനയം കാഴ്ച്ച വെച്ച നടി ഐശ്വര്യ ഭാസ്‍കർ, ഇപ്പോൾ തന്റെ ബിസ്സിനെസ്സ് ആയ സോപ്പ് നിർമ്മാണം നിര്ത്തുന്നു എന്നുള്ള വാർത്തയാണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്, താൻ പണത്തിന് വേണ്ടിയല്ല ബിസിനസ് ആരംഭിച്ചത് ,പക്ഷെ ഇതൊരു ബിനിനസ് ആയതിനാൽ മുടക്കുന്ന പണമെങ്കിലും ലഭിക്കണം. അല്ലെങ്കിൽ ഇതിനുള്ള മെറ്റീരിയൽ വാങ്ങാനാകില്ല. ഇനിയെനിക്ക് ഈ ബിസിനസ് നടത്താൻ പറ്റില്ല നടി പറയുന്നു.  സോപ്പ് നിർമാണത്തിനായി അഞ്ച് ബക്കറ്റുകളൊക്കെ ഒറ്റയ്ക്ക് ചുമന്ന് എന്റെ കൈയും  ഇപ്പോൾ വേദന ആണ്

ഡിസംബറോട് കൂടി ബിസിനസ് ക്ലോസ് ചെയ്യു൦ , ഇപ്പോൾ തനിക്ക് സിനിമകളില്ലെന്നും ,സോപ്പ് വിൽപ്പനയാണ് ജോലിയെന്നും ഐശ്വര്യ ഭാസ്കരൻ തന്നെമുൻപ് തുറന്ന് പറഞ്ഞിരുന്നു. ആരോ​ഗ്യത്തിനൊഴിച്ച് ഇനി നയാപ്പൈസ ഒന്നിനും വേണ്ടി താൻ കളയില്ല ,തനിക്ക് വേണ്ടി ചെലവഴിച്ചോ മദ്യപിച്ചോ അല്ലെ തന്റെ പണം പോയത്. കുടുംബത്തിന് വേണ്ടിയാണ് ചെലവിട്ടത്. സിനിമകളിൽ അവസരം ലഭിച്ചില്ലെങ്കിൽ ഏത് ജോലി ചെയ്യാനും തയ്യാറാണ്. ടോയ്ലെറ്റ് ക്ലീൻ ചെയ്യുന്ന ജോലി വരെ താൻ ചെയ്യാൻ തയ്യാറാകും ഐശ്വര്യ പറഞ്ഞിരുന്നു.

സിനിമകളിൽ അവസരം കുറഞ്ഞപ്പോൾ സീരിയലുകളിലും ഐശ്വര്യ സാന്നിധ്യം അറിയിച്ചു. സീരിയൽ രം​ഗത്ത് ഐശ്വര്യക്കിപ്പോൾ തിരക്കേറുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് സോപ്പ് നിർമാണ ബിസിനസിൽ നിന്നുള്ള നടിയുടെ പിന്മാറ്റം.