ഞാൻ ഇത് എന്റെ ബോധം വെച്ച കാലം തൊട്ട് കേൾക്കുന്നു! വിവാഹം പെട്ടന്ന് സമ്മതിക്കാൻ കഴിയുന്ന കാര്യമല്ല,നമിത പ്രമോദ് 

അനീസ് കിച്ചണിൽ ആനിയോടൊപ്പം നടി നമിത പ്രമോദ് പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത് , നടിയോട് ആനി വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോളാണ് ഈ കാര്യങ്ങൾ പറയുന്നത്, തന്നെ തന്റെ…

അനീസ് കിച്ചണിൽ ആനിയോടൊപ്പം നടി നമിത പ്രമോദ് പങ്കെടുത്തപ്പോൾ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത് , നടിയോട് ആനി വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോളാണ് ഈ കാര്യങ്ങൾ പറയുന്നത്, തന്നെ തന്റെ വീട്ടിൽ വിവാഹത്തിന് വേണ്ടി നിർബന്ധിക്കുന്നുണ്ടെന്ന്, നിറയെ പ്രപ്പോസൽ വരുന്നുണ്ട്, എന്നാൽ ഇതുവരെയും വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല, എന്റെ അമ്മൂമ്മ ഒക്കെ ചോദിക്കാറുണ്ട് ഇനിയും എത്ര നാൾ ഞങ്ങൾ ഉണ്ടാകും അതുകൊണ്ട് വിവാഹം നീ കഴിക്കണമെന്നു

ഞാൻ എന്റെ ബോധം വെച്ച കാലം തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്, എന്നാൽ ഇപ്പോൾ ആരും ചോദിക്കാറില്ല കാരണം അവർ പറഞ്ഞു  മ ടത്തതുകൊണ്ടായിരിക്കും നമിത പറയുന്നു. എപ്പോൾ എനിക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയാൽ ഞാൻ അപ്പോൾ വിവാഹം കഴിക്കും. എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യ്തു തരുന്ന ഒരാളെ അല്ല വേണ്ടത്

പെട്ടന്നൊരാളെ കാണിച്ചു തന്നിട്ട് ഇതാണ് നിന്റെ പയ്യൻ എന്ന് പറയുന്ന ഒരാളിനെ വിവാഹം കഴിക്കാൻ താല്പര്യമില്ല, പെട്ടന്ന് അങ്ങനെ വിവാഹം സമ്മതിക്കാൻ കഴിയുന്ന ഒരു കാര്യമല്ല. എപ്പോൾ ഒരാളെ കണ്ടാൽ ഓക്കേ ആണെന്ന് തോന്നുന്നു അപ്പോൾ താൻ വിവാഹം കഴിക്കും. എനിക്ക് സ്വാതന്ത്ര്യവും സ്‌പേസും വേണം, എന്റെ കുടുംബം പോലെ തന്നെയാണ് പാർട്ണറിന്റെ കുടുംബവും, ഞാൻ എന്റെ ഡിമാന്റുകൾ എല്ലാം അച്ചനോടും  അമ്മയോടും പറഞ്ഞപ്പോൾ അവർ പറഞ്ഞു എങ്കിൽ നീ തന്നെ കണ്ടുപിടിച്ചോ നിന്റെ പങ്കാളിയെ എന്ന നമിത പറയുന്നു