സംഗീതത്തിൽ എ ആർ റഹുമാനെ കടത്തിവെട്ടി അനിരുദ്ധ്, വീഡിയോ 

ഗാനാലാപന ശൈലിയിൽ ആയാലും, സംഗീത സംവിധാനത്തിൽ ആയാലും മുൻപന്തിയിൽ നിൽക്കുന്ന ഒരു താരം തന്നെയാണ് അനിരുദ്ധ് രവി ചന്ദർ, ഇപ്പോൾ താരം സംഗീത സംവിധാനം ചെയ്യ്തിരിക്കുന്നത് ബോളിവുഡിലെ കിംഗ് ഖാൻ ചിത്രമായ ജവാനിൽ ആണ്,…

ഗാനാലാപന ശൈലിയിൽ ആയാലും, സംഗീത സംവിധാനത്തിൽ ആയാലും മുൻപന്തിയിൽ നിൽക്കുന്ന ഒരു താരം തന്നെയാണ് അനിരുദ്ധ് രവി ചന്ദർ, ഇപ്പോൾ താരം സംഗീത സംവിധാനം ചെയ്യ്തിരിക്കുന്നത് ബോളിവുഡിലെ കിംഗ് ഖാൻ ചിത്രമായ ജവാനിൽ ആണ്, അറ്റ്ലീ സംവിധാനം ചെയ്യ്തമാണ് ജവാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു, അതോടെ  അനിരുദ്ധിന്റെ  സംഗീതവും ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്.

അത്‌പോലെ ഇപ്പോൾ ഏറ്റവും കൂടുതൽ സംഗീതത്തിന് പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ എന്നുള്ള റെക്കോർഡും പുറത്തു വന്നു എന്നാണ് തമിഴ് മാധ്യമങ്ങൾ പറയുന്നത്. താരത്തിന്റെ പ്രതിഫലം പത്തുകോടി എന്നുമാണ് വാർത്തകൾ വരുന്നത്. ഒരുകാലത്തു പ്രതിഫലം കൂടുതൽ വാങ്ങുന്ന പ്രതിഭ എ ആർ റഹുമാൻ ആയിരുന്നു, എട്ടുകോടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം.

എന്നാൽ ഇരുവരുടയും പ്രതിഫലം സംബന്ധിച്ചു പുറത്തുവരുന്ന ഈ റിപ്പോർട്ടുകൾ ശരിയാകുകയാണെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മ്യൂസിക് ഡയറക്ടർ അനിരുദ്ധ്  ആണെന്നുള്ള റെക്കോർഡ് , ഇപ്പോൾ ഈരംഗത്തിൽ എ ആർ റഹുമാനെ കടത്തിവെട്ടിയിരിക്കുകയാണ് അനിരുദ്ധ്.