സിനിമയെ മാത്രം എന്തിന് കുറ്റം പറയണം? സമൂഹവും മോശമല്ല..! തുറന്നടിച്ച് ഐശ്വര്യ ലക്ഷ്മി..!

അഭിനയം കൊണ്ടും സിനിമാ രംഗത്തും ആരാധകര്‍ക്കിടയിലും തന്റേതായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. 2017ല്‍ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് താരം സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ ഐശ്വര്യ പ്രത്യക്ഷപ്പെട്ടു.

സിനിമകള്‍ ഒരുപാട് കടന്നു പോയാലും ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന സിനിമയിലെ അപ്പു എന്ന ഐശ്വര്യയുടെ കഥാപാത്രം ഇന്നും മലയാളി മനസ്സില്‍ നിന്ന് മായുകയില്ല.സിനിമയില്‍ താരം ടോവിനോ തോമസുമായി ചെയ്ത ലിപ് ലോക്ക് രംഗങ്ങള്‍ ഏറെ ചര്‍ച്ചാ വിഷയം ആയിരുന്നു. അത് തന്റെ സ്വകാര്യ ജീവിതത്തെപ്പോലും ബാധിച്ചിരുന്നതായി ഐശ്വര്യ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാലും സിനിമയ്ക്ക് അത്തരം രംഗങ്ങള്‍ അനിവാര്യമാണെങ്കില്‍ അത് ചെയ്യുന്നതില്‍ തെറ്റില്ലെന്ന പക്ഷക്കാരിയാണ് ഐശ്വര്യ.

ഇപ്പോള്‍ താരം സിനിമയേയും സമൂഹത്തേയും കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. സിനിമയെ മാത്രം ഒറ്റയടിക്ക് കുറ്റം പറയാന്‍ പറ്റില്ലെന്നും സമൂഹത്തില്‍നിന്ന് സിനിമയിലേക്കും പലതും വരുന്നുണ്ടെന്നും ആണ് താരം ചൂണ്ടിക്കാട്ടുന്നത്. ഞാന്‍ പറയുന്നത്, സമൂഹത്തിലുള്ളതിന്റെ പ്രതിഫലനം സിനിമയിലും കാണാന്‍ കഴിയും എന്നാണ്. സിനിമ സമൂഹത്തിലേക്ക് പലതും കൊടുക്കുന്നുണ്ട്.

സമൂഹത്തില്‍ നിന്ന് സിനിമയിലേക്ക് പലതും വരുന്നുമുണ്ട്. സിനിമയാണ് തെറ്റെന്ന് ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. സമൂഹത്തില്‍ അത്തരം കാര്യങ്ങളുള്ളതുകൊണ്ടാണ് അത് സിനിമയില്‍ വരുന്നത്. അല്ലെങ്കില്‍ അത്തരം കാര്യങ്ങള്‍ കാണാന്‍ ആളുകള്‍ ഉള്ളതുകൊണ്ടാണ് സിനിമയിലും അവ വരുന്നത്. അതു കാണാന്‍ ആളില്ലെങ്കില്‍ അധികം താമസിയാതെ അത് സിനിമയില്‍നിന്നു അപ്രത്യക്ഷമാകും’ എന്ന് ഐശ്വര്യ പറയുന്നു.

 

Previous articleഭർത്താവ് മരിച്ച, ഭാര്യ മരിച്ച,ഉപേക്ഷിച്ച, വിവാഹം കഴിഞ്ഞ് ജീവിതങ്ങൾ തേടി പോയ മക്കളുള്ള, ചില മനുഷ്യരുണ്ട് ആൻസി വിഷ്ണു !!
Next articleഅമ്മക്ക് ഒരു ഉമ്മ നടൻ കുഞ്ചാക്കോ ബാബോൺ !!