വിവാഹത്തോട് വിശ്വാസവും താല്‍പര്യവും ഇല്ലെന്ന് ഐശ്വര്യ ലക്ഷ്മി..!!

സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ കഥാപാത്രമായ അര്‍ച്ചനയെ കുറിച്ച് സംസാരിച്ചപ്പോള്‍ വിവാഹം എന്ന സങ്കല്‍പ്പത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ കഥാപാത്രമായ അര്‍ച്ചനയെ കുറിച്ച് സംസാരിച്ചപ്പോള്‍ വിവാഹം എന്ന സങ്കല്‍പ്പത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിവാഹം എന്ന ഇന്‍സ്റ്റിറ്റിയൂഷനോട് തനിക്ക് വിശ്വാസമില്ലെന്നാണ് ഐശ്വര്യ തുറന്ന് പറയുന്നത്.

താരത്തെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്ത് വരുന്നത്. ഐശ്വര്യയുടെ പുതിയ സിനിമയിലെ ക്യാരക്ടര്‍, വിവാഹ ആലോചനകള്‍ നടക്കുകയും വിവാഹിതയാകാന്‍ വൈകുകയും ചെയ്യുമ്പോള്‍ ഒരു പെണ്‍കുട്ടി നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രമാണ്. അര്‍ച്ചന നോട്ട് ഔട്ട് 31 എന്നാണ് ചിത്രത്തിന്റെ പേര്. താരത്തിന്റെ വാക്കുകളിലേക്ക്… ഒരാളെ കൂടെ കൂട്ടണമെന്ന് ആഗ്രഹം തോന്നുന്ന സമയത്ത് വിവാഹം കഴിക്കും.

ഒരു സര്‍ട്ടിഫിക്കറ്റ് കൊണ്ട് ഒരാളെ ലൈഫില്‍ പങ്കാളിയായി വിളിക്കുന്നതിനോട് എനിക്ക് വിശ്വാസമില്ല. ഇതുവരെ ഒരിടത്തും ഞാനിത് തുറന്ന് പറഞ്ഞിട്ടില്ല. എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ല എന്നുള്ളത് സുഹൃത്തുക്കള്‍ക്ക് അറിയാം, അതുപോലെ അച്ഛനും അമ്മയ്ക്കും നല്ലതുപോലെ അറിയാം, അറേഞ്ചിഡ് മ്യാരേജിന് തയ്യാറല്ല. ജോലി എന്ത് തന്നെ ആയാലും പ്രശ്‌നമില്ല എന്നാല്‍ സാമ്പത്തിക ഭദ്രതയുണ്ടാവണം. പണ്ട് സിനിമയില്‍ നിന്നുള്ള ആള്‍ വേണ്ടെന്ന് ആയിരുന്നു.

സംസാരിക്കുന്നത് മൊത്തം സിനിമ ആയി പോകുമോ എന്നായിരുന്നു സംശയം. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. സിനിമയില്‍ ആണെങ്കില്‍ എന്റെ ജോലിയേയും മനസ്സിലാക്കുന്ന ആളായിരിക്കണം. ഏകദേശം തന്നെപ്പോലെ വൈബുള്ള ഒരാളായിരിക്കണം, സാമ്പത്തിക ഭഭ്രത ഇല്ലാതെ മറ്റൊരാളെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരരുത്.

Aishwarya Lekshmi1

സാമ്പത്തിക ഭദ്രത നല്‍കുന്ന സുരക്ഷിതത്വം വലുതാണ്. എല്ലാവരും അത് അറിഞ്ഞിരിക്കണം. നമ്മുടെ കാര്യം ചെയ്യാന്‍ ഒരു ഭര്‍ത്താവ് അവരുടെ കാര്യം ചെയ്യാനായിട്ട ഒരു ഭാര്യ. ഇതിനായി വിവാഹം കഴിക്കരുത്. ലൈഫ് ഷെയര്‍ ചെയ്യാന്‍ വേണ്ടിയിട്ടുള്ള കംപാനിയന്‍ ഷിപ്പാകാം. അതൊക്കെ മനസിലാക്കാന്‍ ഒരു മിനിമം പ്രായം വേണമെന്നും താരം വ്യക്തമാക്കി.