കാതല്‍ ആമസോണ്‍ പ്രൈമിലെത്തി!!!

മമ്മൂട്ടിയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘കാതല്‍ ദി കോര്‍’ ഒടിടിയിലേക്ക്. 2023 നവംബര്‍ 23നാണ് യുടെ സംവിധാനത്തിലെത്തിയ ‘കാതല്‍ ദി കോര്‍’ തിയറ്ററിലെത്തിയത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം…

മമ്മൂട്ടിയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ‘കാതല്‍ ദി കോര്‍’ ഒടിടിയിലേക്ക്. 2023 നവംബര്‍ 23നാണ് യുടെ സംവിധാനത്തിലെത്തിയ ‘കാതല്‍ ദി കോര്‍’ തിയറ്ററിലെത്തിയത്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒന്നരമാസം പിന്നിടുമ്പോഴാണ് കാതല്‍
ഒടിടിയിലെത്തുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി മാത്യു ദേവസ്സി എന്ന കഥാപാത്രമായി എത്തിയപ്പോള്‍ ചിത്രത്തില്‍ മാത്യുവിന്റെ ഭാര്യ ഓമനയായിട്ടാണ് ജ്യോതിക എത്തിയത്. ഇന്ന് രാത്രി 12 മണി മുതല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിങ്ങ് തുടങ്ങും.

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിച്ച ചിത്രമാണ് കാതല്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം വേഫറര്‍ ഫിലിംസാണ് വിതരണത്തിനെത്തിച്ചത്. ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രവുമാണ് കാതല്‍. ചിത്രത്തില്‍ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റര്‍ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായത്.