ലോകസുന്ദരിക്കുള്ള സാരി ഒരുങ്ങുന്നത് കേരളത്തില്‍ നിന്ന്!! അതും തങ്കനൂലില്‍! വില കേട്ടോ?

വിശ്വസുന്ദരി സാക്ഷാല്‍ ഐശ്വര്യ റായ്ക്ക് ധരിക്കാനുള്ള സാരി നെയ്യുന്ന സ്ഥലം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ബോളിവുഡ് സിനിമാ മേഖലയില്‍ മാത്രമല്ല. ലോകമെമ്പാടും നിരവധി ആരാധകരുള്ള ഐശ്വര്യ റായിക്ക് സാരി നെയ്യുന്നത് കൈത്തറി വസ്ത്രങ്ങള്‍ക്ക് പേരുകേട്ട…

വിശ്വസുന്ദരി സാക്ഷാല്‍ ഐശ്വര്യ റായ്ക്ക് ധരിക്കാനുള്ള സാരി നെയ്യുന്ന സ്ഥലം കേട്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. ബോളിവുഡ് സിനിമാ മേഖലയില്‍ മാത്രമല്ല. ലോകമെമ്പാടും നിരവധി ആരാധകരുള്ള ഐശ്വര്യ റായിക്ക് സാരി നെയ്യുന്നത് കൈത്തറി വസ്ത്രങ്ങള്‍ക്ക് പേരുകേട്ട നാടായ നമ്മുടെ കേരളത്തില്‍ നിന്ന് തന്നെ.

തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാന്‍ഡ്‌ലൂമിലെ തൊഴിലാളികളാണ് ഈ സുന്ദരിയ്ക്കായി സാരി നെയ്യുന്നത്. ഒന്നരലക്ഷത്തോളം രൂപ വരുന്ന സാരി മുന്‍പെങ്ങും കാണാത്ത ഡിസൈനിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനായുള്ള വര്‍ണ്ണങ്ങള്‍ വന്നത് മധുരയില്‍ നിന്നാണ്. സാരിയുടെ മുന്താണി നിറയെ കഥകളി മുഖങ്ങളാണ് നെയ്തിരിക്കുന്നത്. പല നിറത്തിലുള്ള കുഞ്ചലവും സാരിയില്‍ തുന്നി ചേര്‍ത്തിരിക്കുന്നു. യാതൊരുവിധ കെമിക്കല്‍സും ഉപയോഗിക്കാതെ അരിപ്പശ ചേര്‍ത്താണ് സാരി നെയ്യാനുള്ള നൂലുണ്ടാക്കിയത്. വര്‍ണങ്ങള്‍ ചാര്‍ത്തി സൂറത്ത് തങ്കനൂലിലാണ് സാരി നെയ്‌തെടുത്തിരിക്കുന്നത്. ഐശ്വര്യ റായ് മുന്‍പ് പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ച സമയത്തും സാരി നെയ്ത് വാങ്ങിയതും ഇവിടെ നിന്ന് തന്നെയാണ്. അന്ന് വെള്ളിയില്‍ സ്വര്‍ണ്ണ കസവുള്ള സാരിയായിരുന്നു ഐശ്വര്യ അണിഞ്ഞത്.

ഏത് ആഘോഷ പരിപാടിയ്ക്ക് വേണ്ടിയാണ് ഇത്രയും വില വരുന്ന സാരി ഐശ്വര്യ നെയ്‌തെടുപ്പിക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു സ്വകാര്യ കമ്പനിയാണ് താരത്തിന് വേണ്ടി ബാലരാമപുരത്തെ പുഷ്പ ഹാന്‍ഡ്‌ലൂമില്‍ തങ്കനൂലില്‍ നെയ്യാനുള്ള സാരിയ്ക്കായി ഓര്‍ഡര്‍ കൊടുത്തിരിക്കുന്നത്.