താൻ ആ വേഷം മികച്ച രീതിയിൽ ചെയ്യുമായിരുന്നു പക്ഷെ, തന്റെ ആഗ്രഹ വേഷത്തെ കുറിച്ച് തുറന്നു പറഞ്ഞു, ഐശ്വര്യ രാജേഷ് 

അടുത്തിടെ നെൽസൺ വെങ്കിടേഷ് സംവിധാനം ചെയ്യ്ത ‘ഫർഹാന’ എന്ന ചിത്രത്തിലൂടെ ശ്രെധേയയായ ഐശ്വര്യ രാജേഷ് ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്, ആ പ്രൊമോഷൻ വേദിയിലെ താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ…

അടുത്തിടെ നെൽസൺ വെങ്കിടേഷ് സംവിധാനം ചെയ്യ്ത ‘ഫർഹാന’ എന്ന ചിത്രത്തിലൂടെ ശ്രെധേയയായ ഐശ്വര്യ രാജേഷ് ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ്, ആ പ്രൊമോഷൻ വേദിയിലെ താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്. തനിക്കു കൂടുതലും തെലുങ്ക് സിനിമകൾ ചെയ്യാൻ ആണ് ആഗ്രഹം ഐശ്വര്യ പറയുന്നു.

തെലുങ്ക് സിനിമകളിൽ നിന്നും തനിക്കു നിരവധി ഓഫറുകൾ എത്തുന്നുണ്ട്, സിനിമകൾ അഭിനയിക്കുന്നതിൽ കൂടുതൽ തെലുങ്ക് ചിത്രങ്ങൾ തന്നെയാണ്, എന്നാൽ എനിക്ക് നല്ല തെലുങ്ക് ചിത്രങ്ങളിൽ അഭിനയിക്കണം, അത് എന്റെ മാതാപിതാക്കൾക്കും അഭിമാനകരം ആണ്. നിർഭാഗ്യവശാൽ വിജയ് ദേവര്കൊണ്ടക്ക് ഒപ്പം അഭിനയിച്ച വേർൾഡ് ഫേസ് ലവർ വേണ്ടത്ര വിജയിക്കാൻ കഴിഞ്ഞിരുന്നില്ല ഐശ്വര്യ പറയുന്നു.

എന്നാൽ തനിക്കു യോചിച്ച ഒരു സിനിമയും താൻ ആഗ്രഹിച്ച വേഷവും ആയിരുന്നു പുഷ്‌പയിലെ രശ്‌മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന വേഷം, താൻ ആ വേഷം രശ്‌മികയെക്കാൾ മികച്ച രീതിയിൽ അഭിനയികുമായിരുന്നു. പക്ഷെ എന്തുകൊണ്ടോ അത് തനിക്കു ലഭിച്ചില്ല. ഇനിയും തെലുങ്കിൽ നല്ല വേഷങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ട്, ഫർഹാന എന്ന ചിത്രം മെയ് 12  നെ ആയിരുന്നു റിലീസ് ചെയ്യ്തത്. ഇപ്പോൾ തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയാണ് ചിത്രം മുന്നോട്ട് പോകുന്നത്.