Friday, January 27, 2023
HomeFilm Newsമതംമാറ്റവും വിവാഹവും; ഒടുവില്‍ ദാമ്പത്യ ജീവിതം തകര്‍ന്ന് തരിപ്പണമായി; ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതത്തില്‍ സംഭവിച്ചത്..

മതംമാറ്റവും വിവാഹവും; ഒടുവില്‍ ദാമ്പത്യ ജീവിതം തകര്‍ന്ന് തരിപ്പണമായി; ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതത്തില്‍ സംഭവിച്ചത്..

ചുറു ചുറുക്കുക്കോടെ അഭിനയിച്ച നരസിംഹം എന്ന ഒറ്റ മലയാള ചിത്രം മതി ഐശ്വര്യ ഭാസ്‌കര്‍ എന്ന നടിയെ പ്രേക്ഷകര്‍ക്ക് ഓര്‍ത്തിരിക്കാന്‍. ഒളിയമ്പുകള്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് കഴിഞ്ഞ 30 വര്‍ഷമായി അഭിനയ ലോകത്തില്‍ ഉള്ള ഐശ്വര്യയുടെ ചുവടുവയ്പ്പ്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ചു.

എന്നാല്‍, ഐശ്വര്യയുടെ അഭിനയ മികവുപോലെ മധുരമുള്ളതായിരുന്നില്ല അവരുടെ ജീവിതം. ഏറെ നാള്‍ നീണ്ട പ്രണയത്തിനൊടുവിലുള്ള ആ വിവാഹജീവിതം അത്ര നീണ്ടു നിന്നില്ല. വീട്ടുകാര്‍ക്ക് സമ്മതം ഇല്ലാതിരുന്നിട്ടും മതം മാറി തന്‍വീര്‍ എന്ന യുവാവിനെ വിവാഹം കഴിച്ച് ഐശ്വര്യ ജീവിതം തുടങ്ങുകയായിരുന്നു. എന്നാല്‍ ആ ജീവിതം വെറും 2 വര്‍ഷം മാത്രമാണ് നീണ്ടു നിന്നത്. അങ്ങനെ, ഏറെ പ്രതീക്ഷയോടെ 1994 ല്‍ തുടങ്ങിയ ദാമ്പത്യ ജീവിതം 1996 ല്‍ അവസാനിച്ചു.

ഇതിനിടെ, 1995 ല്‍ ആണ് ഇരുവര്‍ക്കും മകള്‍ പിറന്നു. തന്‍വീറുമായി ഉള്ള പ്രണയം തീവ്രമായിരുന്നതിനാല്‍ വേര്‍പിരിഞ്ഞപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല ഐശ്വര്യയ്ക്ക്. അങ്ങനെ മയക്കുമരുന്നില്‍ അഭയം തേടി. ജീവിതം വീണ്ടും കരുപ്പിടിപ്പിക്കണം എന്ന തോന്നലുണ്ടായപ്പോള്‍ പുനരധിവാസ കേന്ദ്രത്തില്‍ അഭയം തേടി. പിന്നീടിങ്ങോട്ട് മകള്‍ക്കു വേണ്ടി ആയിരുന്നു ഐശ്വര്യയുടെ ജീവിതം.

ജീവിതം തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ച അഭിനയ ലോകം അതോടൊപ്പം വിവാഹം തകര്‍ന്നപ്പോള്‍ ഉണ്ടായ തെറ്റായ വഴികള്‍ ഒരു തിരിച്ചു വരവ് പ്രയാസമായി മാറി.

തുടര്‍ന്ന് നടിയും സുഹൃത്തുമായ രേവതിയുടെ സഹായത്തോടെ താരം ടെലിവിഷനിലൂടെ തിരിച്ചെത്തി. പിന്നീട് സ്വയവരം , സത്യമേവ ജയതേ , തുടങ്ങി മോഹന്‍ലാലിന്റെ നായികയായി നരസിംഹം തുടങ്ങിയ ചിത്രങ്ങളുമായി രണ്ടാം വരവ് കൊഴുപ്പിച്ചു.

Related News