‘നിങ്ങള്‍ അത്രമേല്‍ ആവേശത്തിലാണോ ആവേശം കാണാന്‍ പോകുന്നത് എന്നാല്‍ ഒത്തിരി ആവേശം വേണ്ട കുറച്ചു ആവേശം മതി’

രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം തിയേറ്ററുകളിലും ആവേശം തീര്‍ക്കുകയാണ്. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.…

രോമാഞ്ചം ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രം തിയേറ്ററുകളിലും ആവേശം തീര്‍ക്കുകയാണ്. ഏപ്രില്‍ 11 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘നിങ്ങള്‍ അത്രമേല്‍ ആവേശത്തിലാണോ ആവേശം കാണാന്‍ പോകുന്നത് എന്നാല്‍ ഒത്തിരി ആവേശം വേണ്ട കുറച്ചു ആവേശം മതിയെന്നാണ് അജയ് പള്ളിക്കര മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്.

കുറിപ്പ് വായിക്കാം

നിങ്ങൾ അത്രമേൽ ആവേശത്തിലാണോ ആവേശം കാണാൻ പോകുന്നത് എന്നാൽ ഒത്തിരി ആവേശം വേണ്ട കുറച്ചു ആവേശം മതി
തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ ആവേശം.
സംവിധാനം Jithu Madhavan,
Fahadh Faasil,Sajin Gopu,Mansoor Ali മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Lag ഇല്ലാതെ മടുപ്പില്ലാതെ ഒരു തവണ കാണാവുന്ന സിനിമയായാണ് ആവേശം എനിക്ക് അനുഭവപ്പെട്ടത്.ഇത്ര ഹൈപ്പിനും, അവർ കൊടുത്ത ബിൽഡപ്പിനും ഉള്ള output ഇല്ലാതെ ആയതായി തോന്നി.
ആദ്യം പോസിറ്റീവ് തോന്നിയ കാര്യങ്ങൾ പറയാം.
സിനിമയിലെ എല്ലാ പാട്ടുകളും ഒപ്പം background മ്യൂസിക്കും sushin ഭംഗിയായി കൈകാര്യം ചെയ്യുകയും, സന്ദർഭത്തിനനുസരിച്ചു ഇടുകയും ചെയ്തിട്ടുണ്ട്,
രണ്ടാമത് എഡിറ്റിങ്ങ് നന്നായിരുന്നു,
മറ്റൊന്ന് ആക്ഷൻ രംഗങ്ങൾ എല്ലാം കൊള്ളാം.
ക്യാമറയും നന്നായിരുന്നു,
കോമഡികളിൽ ഭൂരിഭാഗം വർക്ക്‌ out ആയെങ്കിലും ആവാത്തതും ഉണ്ടായിരുന്നു ചിലത്.
പ്രകടനങ്ങൾ എല്ലാവരും നന്നായി തന്നെ ചെയ്തു. അഭിനയം മോശം ആകും എന്ന് വിചാരിച്ച മൂന്ന് ചെക്കന്മാരും നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്,
Fahad നേക്കാനും score ചെയ്തതായി എനിക്ക് തോന്നിയത് sajin gopu അവതരിപ്പിച്ച കഥാപാത്രമാണ്. അതാണ് സിനിമ കഴിഞ്ഞും മനസ്സിൽ തങ്ങിയ കഥാപാത്രം.
Rangan പല സമയങ്ങളിലും രസം തോന്നിയെങ്കിലും കുറച്ചു കഴിഞ്ഞാൽ ഓവർ ആയി തോന്നിപ്പോകും.
നെഗറ്റീവിലേക്ക് വന്നാൽ സിനിമയുടെ കഥയും, തിരക്കഥയും തന്നെയാണ് പോരായ്മയായത്.ഉള്ള കഥയെ നന്നായി എടുത്തിട്ടുണ്ടെങ്കിലും ഒരുപാട് കൂട്ടിച്ചേർക്കലുകൾ ഇനിയും വേണമെന്ന് തോന്നി, ഉള്ളതിൽ ആദ്യപകുതി കുറച്ചെങ്കിലും നന്നായി തോന്നി, അവസാനിപ്പിച്ചത് നന്നായി തോന്നിയില്ല.
പല രംഗങ്ങളും പ്രത്യേകിച്ച് fahad ന്റെ വേണം എന്ന് കരുതി അഭിനയിക്കുന്നതും, സീനുകൾ ഉണ്ടാക്കുന്നത് പോലെ ഒക്കെ തോന്നി.
ഇത്രേം strict ആയ പ്രിൻസിപ്പൽ ഉള്ള കോളേജിൽ സീനിയർ ഇങ്ങനെ കാണിക്കുമ്പോൾ പരാതിപ്പെടാമായിരുന്നു എന്നാലോചിച്ചു,
ആവേശത്തോട് കൂടിയാണ് സിനിമ കാണാൻ പോയെങ്കിലും കണ്ട് കഴിഞ്ഞപ്പോൾ അത്ര ആവേശം എനിക്ക് തോന്നിയില്ല.
NB: രോമാഞ്ചം ആണോ ആവേശം ആണോ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ രോമാഞ്ചം തന്നെയാണ്.
സിനിമ കണ്ടിട്ടില്ലെങ്കിൽ കണ്ടിട്ട് അഭിപ്രായം പറയുക. കണ്ടവർ നിങ്ങളുടെ റിവ്യൂ ചുവടെ ചേർക്കുക
സ്നേഹപൂർവ്വം
അജയ് പള്ളിക്കര