കണ്ടുപിടിക്കാന്‍ പറ്റുമോ എന്ന് ഹണി റോസ്!!! സുന്ദരിക്കുട്ടി ഇതാന്ന് ആരാധകരും

മലയാളികളുടെ പ്രിയതാരമാണ് നടി ഹണി റോസ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി ഹണി റോസ് ഇടംപിടിച്ചുകഴിഞ്ഞു. സോഷ്യലിടത്ത് വളരെ സജീവമാണ് ഹണി റോസ്. ഉദ്ഘാടനങ്ങള്‍ക്ക് സജീവമായി എത്തുന്ന താരവുമാണ് ഹണി റോസ്.…

മലയാളികളുടെ പ്രിയതാരമാണ് നടി ഹണി റോസ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി ഹണി റോസ് ഇടംപിടിച്ചുകഴിഞ്ഞു. സോഷ്യലിടത്ത് വളരെ സജീവമാണ് ഹണി റോസ്. ഉദ്ഘാടനങ്ങള്‍ക്ക് സജീവമായി എത്തുന്ന താരവുമാണ് ഹണി റോസ്.

ഇപ്പോഴിതാ താരം പങ്കുവച്ച സ്‌കൂള്‍ നൊസ്റ്റാള്‍ജിയയാണ് ശ്രദ്ധേയമാകുന്നത്. സ്‌കൂള്‍ ഫോട്ടോ പങ്കുവച്ച് തന്നെ കണ്ടെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഫോട്ടോ പങ്കുവച്ചത്. എന്നെന്നും നിലനില്‍ക്കുന്ന ഓര്‍മകള്‍. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ കണ്ടുപിടിക്ക്- എന്നു പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചത്.

ഒരേ യൂണിഫോമിലുള്ള കുട്ടികൂട്ടത്തില്‍ നിന്ന് തന്നെ കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടും എന്നു പ്രതീക്ഷിച്ചിട്ടായിരിക്കാം ഹണി റോസ് ചിത്രം പങ്കിട്ടത്. എന്നാല്‍ ആരാധകര്‍ക്ക് ഒട്ടും സമയം ചെലവിടേണ്ടി വന്നിട്ടില്ല, ഒറ്റ നോട്ടത്തില്‍ തന്നെ താരത്തിനെ കണ്ടെത്താനായി.

ടീച്ചറുടെ തൊട്ടുപിറകില്‍ നില്‍ക്കുന്ന ബോയ് കട്ട് ഹെയര്‍ സ്‌റ്റൈലില്‍ നില്‍ക്കുന്ന കുട്ടിയാണ് ഹണി എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ ആരാധകര്‍ കണ്ടെത്തി കഴിഞ്ഞു.