ആരാധകർ കാത്തിരുന്ന ആ ദിവസമെത്തുന്നു;അജിത്തിന്റെ ‘തുനിവ്’ ട്രെയ്‌ലർ ഈ ദിവസമെത്തും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ ‘തുനിവ്’. സിനിമ അടുത്ത വർഷമേ എത്തുകയുള്ളു എന്നാൽ ട്രെയ്‌ലർ എപ്പോൾ എത്തും എന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. അടുത്തിടെ ചിത്രത്തിലെ ചില്ല ചില്ല ഗാനം ഇതിനകം…

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അജിത്തിന്റെ ‘തുനിവ്’. സിനിമ അടുത്ത വർഷമേ എത്തുകയുള്ളു എന്നാൽ ട്രെയ്‌ലർ എപ്പോൾ എത്തും എന്നറിയാനുള്ള ആരാധകരുടെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. അടുത്തിടെ ചിത്രത്തിലെ ചില്ല ചില്ല ഗാനം ഇതിനകം 10 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞിരിക്കുകയാണ്.

ഇപ്പോഴിതാ തുനിവിന്റെ ട്രെയിലർ ഉടൻ ഇറങ്ങും എന്നറിയിക്കുകയാണ് അജിത്തിനോടടുത്ത വൃത്തങ്ങൾ. പ്രേക്ഷകർക്കും ആരാധകർക്കും പുതുവത്സര സമ്മാനമായി ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ 31 ന് റിലീസ് ചെയ്യാൻ പോകുന്നു എന്നാണ് കോളിവുഡിൽ നിന്നും ലഭിക്കുന്ന വാർത്ത.അജിത് ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുമെന്ന് സംവിധായകൻ എച്ച് വിനോദ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമയിൽ നായികയായി എത്തുന്നത് മഞ്ജു വാര്യർ ആണ്. തെലുങ്ക് നടൻ അജയ്, സമുദ്രക്കനി, വീര,ജോൺ കൊക്കെൻ എന്നിവരും സിനിമയുടെ ഭാഗമാവുന്നുണ്ട്. സംവിധായകൻ എച്ച് വിനോദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് നിരവ് ഷായും ചിത്രസംയോജനം വിജയ് വേലുക്കുട്ടിയും നിർവഹിക്കുന്നു. ബോണി കപൂറാണ് സിനിമ നിർമിക്കുന്നത്.ചിത്രത്തിന്റെ ഒടിടി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു.