തിരികെ വന്നാലും ഫലമില്ല, അത് കൊണ്ട് അയാളെ പോകാൻ അനുവദിക്കാൻ ഡോക്ടർ പറഞ്ഞു

പ്രേഷകർക് ഏറെ പരിചിതനായ താരമാണ് ബാല. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിർമ്മാതാവ് കൂടിയാണ്. നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടൻ ആയുമെല്ലാം ബാല അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ…

പ്രേഷകർക് ഏറെ പരിചിതനായ താരമാണ് ബാല. വർഷങ്ങൾ കൊണ്ട് സിനിമയിൽ സജീവമായ താരം നിർമ്മാതാവ് കൂടിയാണ്. നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടൻ ആയുമെല്ലാം ബാല അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ബാല അമൃത സുരേഷുമായി വിവാഹമോചനം നേടിയതും രണ്ടാമത് വിവാഹം കഴിച്ചതും എല്ലാം ആരാധകരുടെ ഇടയിൽ വലിയ ശ്രദ്ധനേടിയിരുന്നു . അടുത്തിടെ ഉണ്ണി മുകുന്ദനുമായി ചില വിവാദങ്ങളിലും താരത്തിന്റെ പേര് കേട്ടിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ബാല ഗുരുതരാവസ്ഥയിൽ ആയിരുന്നു.

കരൾ മാറ്റിവെച്ചതോടെയാണ് ബാല വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നത്. എന്നാൽ ഇപ്പോൾ താൻ കടന്ന് പോയ ദിവസങ്ങളെ കുറിച്ച് പറയുകയാണ് ബാല. താരത്തിന്റെ വാക്കുകൾ ഇങ്ങനെ , ശരിക്കും കട്ടിലിൽ കിടന്നു മടുത്ത ദിവസങ്ങൾ ആയിരുന്നു അത്. എത്ര കിടന്നു എന്ന് എനിക്ക് അറിയില്ല. ഉറങ്ങി സമയം കളയാൻ മാത്രമേ കഴിഞ്ഞോളു. ജോസഫ് എന്ന ഒരാൾ ആയിരുന്നു എനിക്ക് കരൾ ഡോണെറ്റ് ചെയ്‌തത്‌. അദ്ദേഹത്തിന്റെ കുടുംബവുമായി ഇപ്പോൾ നല്ല സൗഹൃദത്തിൽ ആണ് താൻ. എല്ലാ ഞായറാഴ്ചയും അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് എനിക്ക് ആഹാരം കൊടുത്ത് അയക്കാറുണ്ട്. എന്നാൽ എന്റെ അവസ്ഥ ഒരു സമയത്ത് മോശം ആയിരുന്നു. ഡോണറിനെ വിളിച്ചിട്ട് വരണ്ട എന്ന് വരെ വിളിച്ച് പറഞ്ഞിരുന്നു. അത്രയ്ക്കും കണ്ടീഷൻ മോശംആയിരുന്നു.

എന്നാൽ ചേച്ചി ഡോക്ടറിനോട് ചോദിച്ചു തങ്ങളുടെ അനുജനാണ് ഈ അവസ്ഥ എങ്കിൽ തങ്ങൾ എന്ത് തീരുമാനം എടുക്കുമെന്ന്. എന്നാൽ ഡോക്ടർ പറഞ്ഞത് ഞാൻ ആയിരുനെങ്കിൽ അദ്ദേഹത്തെ സമാധാനത്തോടെ പോകാൻ അനുവദിച്ചേനെ. കാരണം തിരിച്ച് വന്നാലും മുഴുവനായും കിട്ടില്ല എന്നും അതിലും നല്ലത് അദ്ദേഹത്തെ കൂടുതൽ അനുഭവിപ്പിക്കാതെ പറഞ്ഞു വിടുന്നത് ആണെന്ന്. നിങ്ങൾക്ക് ഓക്കേ ആണെങ്കിൽ വെന്റിലേറ്റർ ഓഫ് ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ ചേച്ചി ആലോചിക്കാൻ ഒരു മണിക്കൂർ സമയം ചോദിച്ചു. എന്നാൽ അര മണിക്കൂര് കഴിഞ്ഞപ്പോൾ എനിക്ക് മാറ്റമുണ്ടാക്കാൻ തുടങ്ങി. അങ്ങനെ ആണ് പെട്ടന്ന് ഓപ്പറേഷൻ ചെയ്തതും ഇവിടെ വരെ എത്തിയത് എന്നും ബാല പറയുന്നു.