ബാങ്കോങ്ങിൽ ബൈക്കിൽ കറങ്ങി അജിത്; ചിത്രങ്ങൾ കാണാം

ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം അജിത്. അടുത്തിടെ നടൻ കാർഗിൽ, ജമ്മു, ഋഷികേശ്, ഹരിദ്വാർശ്രീനഗർ, ലഡാക്ക്,മണാലി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. ഇപ്പോഴിതാ അജിത്തിന്റെ ബാങ്കോക്ക് യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ…

ബൈക്ക് യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം അജിത്. അടുത്തിടെ നടൻ കാർഗിൽ, ജമ്മു, ഋഷികേശ്, ഹരിദ്വാർശ്രീനഗർ, ലഡാക്ക്,മണാലി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു. ഇപ്പോഴിതാ അജിത്തിന്റെ ബാങ്കോക്ക് യാത്രയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഈ യാത്രയ്ക്കും നേരത്തെ നോർത്ത് ഇന്ത്യയിലൂടെ നടത്തിയ യാത്രകളിൽ ധരിച്ച അതേ ജാക്കറ്റു തന്നെയാണ് അജിത്ത് തിരഞ്ഞെടുത്തിരിക്കുന്നത്.യാത്രയുടെ എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന തുനിവ് എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ബാങ്കോക്ക് യാത്ര നടത്തിയത്. സുപ്പർ ഹിറ്റ് സിനിമകളായ വലിമൈ, നേർക്കൊണ്ട പാർവൈ എന്നീ സിനിമകൾക്ക് ശേഷം അജിത്തും എച്ച്. വിനോദും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

തുനിവ് പാൻ ഇന്ത്യൻ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.അഞ്ച് ഭാഷകളിൽ ആയിരിക്കും തുനിവിന്റെ റിലീസ്. സിനിമ നിർമിക്കുന്നത് ബോണി കപൂറാണ്. തുനിവിൽ സായികയായി എത്തുന്നത് മലയാളികളുടെ സ്വന്തം മഞ്ജു വാര്യർ ആണ്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുനിവ്. ധനുഷിന്റെ ‘അസുരൻ’ ആയിരുന്നു ആദ്യചിത്രം