ഒരു കാരവാനിലും കിട്ടാത്ത സുഖം ഇവിടെയുണ്ട്…! തൊഴിലാളി യൂണിയന്‍ ഷെഡില്‍ വിശ്രമിച്ച് ഹരീഷ് പേരടി!!

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടുകയാണ് ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി തന്റെ മുന്നില്‍ കാണുന്ന അനീതികളോട് മുഖം നോക്കാതെ പ്രതികരിക്കുകയും തെറ്റ് എന്ന് പറയേണ്ടത് അത് എന്താണെങ്കിലും തെറ്റ് എന്ന്…

മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും ശ്രദ്ധ നേടുകയാണ് ഹരീഷ് പേരടി. ഒരു നടന്‍ എന്നതിലുപരി തന്റെ മുന്നില്‍ കാണുന്ന അനീതികളോട് മുഖം നോക്കാതെ പ്രതികരിക്കുകയും തെറ്റ് എന്ന് പറയേണ്ടത് അത് എന്താണെങ്കിലും തെറ്റ് എന്ന് ഉറക്കെ വിളിച്ച് പറയുകയും ചെയ്യുന്ന വ്യക്തിത്വം. ഇപ്പോഴിതാ താര ജാഡയൊട്ടും ഇല്ലാത്ത ഈ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. കോഴിക്കോട് വെച്ചുള്ള ഒരു സിനിമ ഷൂട്ടിനിടെ താന്‍ ഒരു തൊഴിലാളി യൂണിയന്‍ ഷെഡില്‍ കയറിയിരുന്ന് വിശ്രമിച്ചതിനെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരു കാരവാനിലും കിട്ടാത്ത സുഖമാണ് ഇവിടെ ഇരുന്നപ്പോള്‍ കിട്ടിയതെന്ന് അദ്ദേഹം പറയുന്നു. ഷൂട്ടിംഗിനിടെ തന്റെ പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടിയ സന്തോഷവും ഹരീഷ് പേരടി കുറിപ്പിലൂടെ പങ്കുവെച്ചു..

കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
ജനിച്ചു വളര്‍ന്ന കോഴിക്കോട്ടെ ചാലപ്പുറത്തും മൂര്യാടിലും തളിയിലും ഓക്കെയായിരുന്നു ഇന്നലെ ഷൂട്ടിംങ്..മൂര്യാടിലെ യൂണിയന്‍ സഹോദരന്‍മാരുടെ ആവിശ്യ പ്രകാരം ആ തൊഴിലാളി യൂണിയന്‍ ഷെഡില്‍ കയറിയിരുന്ന് വിശ്രമിച്ചപ്പോള്‍ ഒരു കാരവണിലും കിട്ടാത്ത കോഴിക്കോടിന്റെ നന്മയുടെ കുളിരുണ്ടായിരുന്നു അതിന്..അവിചാരിതമായി ഒന്നാം ക്ലാസ്സുമുതല്‍ കൂടെ പഠിച്ച ഞങ്ങളുടെ സാമൂതിരി ഹൈസ്‌കൂളിന്റെ മുന്നിലുള്ള സുരേഷിന്റെ പീടികയിലും ഷൂട്ടുണ്ടായിരുന്നു…അങ്ങിനെ സുരേഷും സിനിമയിലെ കഥാപാത്രമായി…

പഠിക്കുന്ന കാലത്ത് അച്ഛന്റെ ഹോട്ടലിലെ കായപ്പം, Interval ന് പൊതിഞ്ഞ് കൊണ്ടുതരുന്ന മുതലാണ് ഇത് …നടന്ന റോഡുകള്‍,കളിച്ച മൈതാനം,ചാരിനിന്ന ഇലട്രിക്ക് പോസ്റ്റുകള്‍,കയറിയിരുന്ന മതിലുകള്‍,സ്‌നേഹ സന്ദേശങ്ങള്‍ അയച്ച തപാല്‍ പെട്ടി…എനിക്ക് വയ്യ..ഓര്‍മ്മകള്‍ വേട്ടയാടിയ ഒരു ദിവസം.. എന്നാണ് ഹരീഷ് പേരടി കുറിച്ചത്. വരാല്‍ ആണ് മലയാളത്തില്‍ ഹരീഷ് പേരടിയുടെ ഏറ്റവും പുതിയ ചിത്രം. ശക്തമായ രാ്ഷ്ട്രീയം പറയുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ തന്നെയാണ് ഹരീഷ് പേരടി എത്തുന്നത്.