പ്രായം എല്ലാവരും അറിയട്ടെ..! പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് നസ്രിയ ഫഹദ്

മലയാള സിനിമാ രംഗത്ത് ഒരു നടന്‍ എന്നതിലുപരി മറ്റ് മേഖലകളിലും തന്റെ മികവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ഇന്ന് താരത്തിന്റെ നാല്‍പ്പതാം പിറന്നാള്‍ ദിനമാണ്. ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ച് എത്തിയ നടി…

മലയാള സിനിമാ രംഗത്ത് ഒരു നടന്‍ എന്നതിലുപരി മറ്റ് മേഖലകളിലും തന്റെ മികവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ഇന്ന് താരത്തിന്റെ നാല്‍പ്പതാം പിറന്നാള്‍ ദിനമാണ്. ജന്മദിനം ആഘോഷിക്കുന്ന പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ച് എത്തിയ നടി നസ്രിയയുടെ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നസ്രിയയ്ക്ക് വളരെ അടുത്ത ബന്ധമാണ് പൃഥ്വിരാജിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ളത്. തന്റെ സഹോദര സ്ഥാനത്തനാണ് നസ്രിയ പൃഥ്വിരാജിനെ കാണുന്നത്. ഇപ്പോള്‍ പ്രിയപ്പെട്ട സഹോദരന് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് നസ്രിയ.

പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചാണ് നസ്രിയ എത്തിയത്. പ്രിയപ്പെട്ട സഹോദരന് പിറന്നാള്‍ ആശംസകള്‍.. നിങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാം നിങ്ങള്‍ക്ക് വന്ന് ചേരട്ടെ.. എന്നാണ് ഈ പിറന്നാളിന് പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് നസ്രിയ കുറിയ്ക്കുന്നത്… ഹാപ്പി 40.. എന്നും എല്ലാവരും അറിയട്ടെ നിങ്ങളുടെ പ്രായം എന്നും നസ്രിയ കുറിച്ചിരിക്കുന്നു. പ്രിയനടന്‍ പൃഥ്വിരാജിന്റെ പിറന്നാള്‍ ആഘോഷമാക്കുന്ന ആരാധകര്‍ നസ്രിയ പങ്കുവെച്ച പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ്.

നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് നടന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. അതേസമയം, പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ഇന്ന് പല സര്‍പ്രൈസുകളും ആരാധകരെ കാത്തിരിക്കുന്നുണ്ട്. ഇന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ടീസര്‍ പുറത്തിറങ്ങുന്നത്.

 

View this post on Instagram

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന അടുത്ത സിനിമയാണ് കാപ്പ. കടുവ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ചേര്‍ന്ന് എത്തുന്ന ചിത്രമാണ് കാപ്പ.. സിനിമ എങ്ങനെയായിക്കും എന്നതിന്റെ ഒരു ഏകദേശ രൂപം ഇന്ന് ടീസര്‍ വഴി അറിയാം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.